Farming | പൂകൃഷിയില്‍ വീട്ടില്‍ നൂറുമേനി കൊയ്ത് കൃഷി മന്ത്രി; വിളവെടുത്തത് 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയും
Aug 20, 2023, 18:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയിലെ സ്വന്തം വസതിയില്‍ നടത്തിയ പൂകൃഷിയില്‍ നൂറുമേനി വിളവെടുപ്പുമായി മാതൃകയായി മന്ത്രി പി പ്രസാദ്. 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് താന്‍ പൂകൃഷി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലുള്ള സമയത്ത് മന്ത്രി തന്നെയാണ് കൃഷിയിടത്തിലെ കാര്യങ്ങള്‍ നോക്കുന്നത്.
പി പ്രസാദിന്റെ കുറിപ്പ്: ചേര്‍ത്തല വസതിയിലെ പൂക്കൃഷിയില്‍ നൂറുമേനിയാണ് വിളവെടുത്തത്. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് ചേര്‍ത്തലയിലെ വസതിയില്‍ പൂക്കൃഷി എന്ന് ആശയം സഹപ്രവര്‍ത്തക്കര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെയ്തു തുടങ്ങിയത്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്.
പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ബീന ആന്റണി, ചേര്‍ത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ജി മോഹനന്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാര്‍ത്തികേയന്‍, ജി ശശികല, സ്വപ്ന ഷാബു, ഓമന ബാനര്‍ജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. ഏറ്റവും ലാഭകരമായ രീതിയില്‍ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിയുന്ന സീസണബിള്‍ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.
Keywords: News, Kerala, Kerala-News, Agriculture, Agriculture-News, Alappuzha, Minister, P Prasad, Cultivated, Flower, Alappuzha: Minister P Prasad cultivated Flower.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

