'മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറി'; കേസെടുത്തപ്പോള്‍ വാദി പ്രതിയായി; പൊലീസിന്റെ കള്ളക്കളി പുറത്തായിട്ടും നടപടിയില്ലെന്ന് ആരോപണം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 29.01.2022) മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറി, കേസെടുത്തപ്പോള്‍ വാദി പ്രതിയായി, പൊലീസിന്റെ കള്ളക്കളി പുറത്തായിട്ടും നടപടിയില്ലെന്ന് ആരോപണം. ദേശീയപാതയില്‍ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കള്ളക്കളി നടത്തുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നത്.
Aster_MIMS

'മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറി'; കേസെടുത്തപ്പോള്‍ വാദി പ്രതിയായി; പൊലീസിന്റെ കള്ളക്കളി പുറത്തായിട്ടും നടപടിയില്ലെന്ന് ആരോപണം

പൊലീസുകാരന്‍ ഓടിച്ച കാര്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സിലേക്കാണ് ഇടിച്ചു കയറിയത്. എതിര്‍ദിശയില്‍ നിന്നുമാണ് കാര്‍ വന്നത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തതാകട്ടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെയും . അപകടത്തിന് ദൃക്‌സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡികല്‍ രേഖകളും ഉള്ളപ്പോഴാണ് വാദിയെ പ്രതിയാക്കിയിരിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

അപകടത്തിന് ഉത്തരവാദി കാര്‍ ഡ്രൈവര്‍ തന്നെയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിക്കുന്നു. കാര്‍ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവില്‍ പൊലീസ് ഓഫിസര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലെ ചികിത്സാരേഖയുമുണ്ട്.

പക്ഷേ ഇതൊന്നും വകവയ്ക്കാതെയാണ് 108 ആംബുലന്‍സിലെ ഡ്രൈവറെ മണ്ണഞ്ചേരി പൊലീസ് പ്രതിയാക്കിയത് എന്നാണ് ആരോപണം. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സിന് കാലിന് ഒടിവുണ്ട്. എന്നാല്‍ കോവിഡ് രോഗിക്ക് പരിക്കില്ല. കാറോടിച്ച പൊലീസുകാരന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Alappuzha Mannancherry police lie to save a colleague who caused an accident on the national highway, Alappuzha, News, Local News, Accident, Police, Ambulance, Allegation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia