'മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറി'; കേസെടുത്തപ്പോള്‍ വാദി പ്രതിയായി; പൊലീസിന്റെ കള്ളക്കളി പുറത്തായിട്ടും നടപടിയില്ലെന്ന് ആരോപണം
Jan 29, 2022, 14:38 IST
ആലപ്പുഴ: (www.kvartha.com 29.01.2022) മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറി, കേസെടുത്തപ്പോള്‍ വാദി പ്രതിയായി, പൊലീസിന്റെ കള്ളക്കളി പുറത്തായിട്ടും നടപടിയില്ലെന്ന് ആരോപണം. ദേശീയപാതയില്‍ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കള്ളക്കളി നടത്തുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നത്.
അപകടത്തിന് ഉത്തരവാദി കാര്‍ ഡ്രൈവര്‍ തന്നെയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിക്കുന്നു. കാര്‍ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവില്‍ പൊലീസ് ഓഫിസര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലെ ചികിത്സാരേഖയുമുണ്ട്.
പക്ഷേ ഇതൊന്നും വകവയ്ക്കാതെയാണ് 108 ആംബുലന്‍സിലെ ഡ്രൈവറെ മണ്ണഞ്ചേരി പൊലീസ് പ്രതിയാക്കിയത് എന്നാണ് ആരോപണം. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സിന് കാലിന് ഒടിവുണ്ട്. എന്നാല്‍ കോവിഡ് രോഗിക്ക് പരിക്കില്ല. കാറോടിച്ച പൊലീസുകാരന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Alappuzha Mannancherry police lie to save a colleague who caused an accident on the national highway, Alappuzha, News, Local News, Accident, Police, Ambulance, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.