Obituary | ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ ശിഖരംപൊട്ടി ദേഹത്ത് വീണു; തല മതിലില്‍ ഇടിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു
Jul 29, 2023, 12:31 IST
ADVERTISEMENT
ചേര്‍ത്തല: (www.kvartha.com) മരം മുറിക്കുന്നതിനിടെ വൃക്ഷശിഖരം തലയില്‍ വീണ് മരംവെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത് ആറാം വാര്‍ഡ് തെക്കേ തറയില്‍ (ഇല്ലിച്ചിറ) പരേതനായ അബ്ദുല്‍ റസാഖിന്റെ മകന് അബ്ദുല്‍ ഖാദര്‍ (നവാസ് - 47) ആണ് മരിച്ചത്.
വ്യാഴാഴ്ച (27.07.2023) രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയപാത വിഭാഗം ഏറ്റെടുത്ത ആശുപത്രിക്ക് മുന്നിലെ സ്ഥലത്ത് നിന്നിരുന്ന മരങ്ങള്‍ മുറിക്കുന്നതിനിടെയായിരുന്നു ദുരന്തം.
കൂടെയുണ്ടായിരുന്ന തൊഴിലാളി മരത്തിനു മുകളില്‍ കയറി മരം മുറിക്കുന്നതിനിടെ നിലത്തു നിന്നു കയര്‍ വലിക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. മരം മുറിക്കുന്നതിനിടെ ആശുപത്രി വളപ്പില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. മുറിച്ച ശിഖിരം കേടു പിടിച്ച മറ്റൊരു ശിഖിരത്തില്‍ പതിച്ചതോടെ അപ്രതീക്ഷിതമായി ഒടിഞ്ഞ് അബ്ദുല്‍ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശിഖരം ദേഹത്തേക്ക് പതിച്ചതോടെ അബ്ദുല്‍ ഖാദറിന്റെ തല സമീപത്തെ ആശുപത്രി മതിലില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച (28.07.2023) വൈകുന്നേരം നാലോടെ മരിച്ചു. മാതാവ്: റുഖിയ ബീവി. ഭാര്യ: സുബൈദ. മക്കള്‍: അജ്മല്‍, അശ്കര്‍.
Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha, Man Died, Tree Branch, Accidental Death, Alappuzha: Man died after tree branch fell on body.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

