Accidental Death | ഇരുചക്രവാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഐടി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; അപകടം അവധിക്ക് വീട്ടിലേക്ക് വരുമ്പോള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) ദേശീയപാതയില്‍ പാതിരപ്പള്ളി വടക്ക് വാഹനാപകടത്തില്‍ ഐടി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതി ജഗദീഷാണ് (27) മരിച്ചത്. ശനിയാഴ്ച രാവിലെ പാര്‍വതി സഞ്ചരിച്ച സ്‌കൂടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാര്‍വതിയുടെ സ്‌കൂടറില്‍ ഇടിക്കുകയായിരുന്നു. ആലപ്പുഴ ജെനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Accidental Death | ഇരുചക്രവാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഐടി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; അപകടം അവധിക്ക് വീട്ടിലേക്ക് വരുമ്പോള്‍

സംസ്‌കാരം വൈകുന്നേരം നാല് മണിക്ക് നടക്കും. വെളിയനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഏകസഹോദരന്‍: ജെ കണ്ണന്‍ (ദുബൈ).

Keywords: News, Kerala, Kerala-News, Accident-News, Alappuzha-News, Alappuzha News, IT Officer, Died, Bus, Hits, Scooter, Road, Accident, Accidental Death, Hospital, Treatment, Alappuzha: IT officer dies after bus hits scooter.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script