Accidental Death | ആലപ്പുഴയില്‍ ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
May 4, 2023, 14:56 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) നഗരത്തില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി കരുവാറ്റ കരീയില്‍ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതില്‍ ലതയാണ് (46) മരിച്ചത്. രാവിലെ എട്ടുമണിയോടെ ഭര്‍ത്താവുമൊത്ത് സ്കൂടറില്‍ യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്.
മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലാണ് ദാരുണസംഭവം നടന്നത്. ഭര്‍ത്താവ് ഷേണുവുമൊത്ത് സ്കൂടറില്‍ യാത്ര ചെയ്യവേ പിന്നിലൂടെ വന്ന ബസ് സ്കൂടറില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ ലതയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു. ലത സംഭവം സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരുക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, അപകടത്തിന് പിന്നാലെ റോഡില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു.
Keywords: News, Kerala-News, Kerala, local-News, Regional-News, Dead Body, Bus, Scooter, Housewife, Accident-News, News-Malayalam, Alappuzha: Housewife dies in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

