Accidental Death | ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടര്‍ ലോറിയിലിടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം
May 27, 2023, 15:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) തുറവൂറില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊന്നാംവെളി മുതിരുപറമ്പില്‍ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്. ലോറിയും സ്‌കൂടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്പില്‍ രാവിലെയായിരുന്നു അപകടം.
ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്‌കൂടര്‍, ലോറിയില്‍ തട്ടി നിയന്ത്രണംവിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ലോറിക്കടിയില്‍പെട്ട ജ്യോതി, തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ ശ്രീനിവാസ ഷേണായിയെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.
Keywords: News, Kerala-News, Kerala, Accident, Road Accident, Accidental Death, Police, Case, Accident-News, Regional-News, Alappuzha: House wife died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

