പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ 2 വയസ്സുകാരന് ദാരുണാന്ത്യം; സഹോദരിമാരായ 4 പെൺകുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

 
2-Year-Old Boy Dies of Malnutrition in Alappuzha; Child Welfare Committee Takes Over 4 Sisters

Representational Image Generated by Meta AI

ADVERTISEMENT

● ഭക്ഷണത്തിന്റെ അപര്യാപ്തത മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
● യാതൊരു സംരക്ഷണവുമില്ലാതെ ദുരിതത്തിലായിരുന്ന മറ്റ് നാല് പെൺകുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
● മുൻപും ഇവർക്ക് പാൽ തൊണ്ടയിൽ കുടുങ്ങി ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു.

ഹരിപ്പാട്: (KVARTHA) ആലപ്പുഴയിൽ പോഷകാഹാരക്കുറവ് മൂലം രണ്ട് വയസ്സുള്ള ആൺകുഞ്ഞ് മരിച്ചു. ഇതിന് പിന്നാലെ ഗുരുതരമായ അവഗണന നേരിട്ട ഇവരുടെ മറ്റ് നാല് പെൺകുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന രാജേഷിൻ്റെയും താരയുടെയും ആറാമത്തെ മകൻ രാഹുൽ (3) ആണ് മരണപ്പെട്ടത്.

Aster_MIMS

യുവതിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെയാണ് ആറാം പ്രസവത്തിലെ കുഞ്ഞ് മരിച്ചത്. താര കഴിഞ്ഞ ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകിയിരുന്നു. അമ്മയും ഈ ഏഴാമത്തെ കുഞ്ഞും നിലവിൽ വണ്ടാനത്ത് ചികിത്സയിലാണ്. അമ്മ പ്രസവത്തിനായി ആശുപത്രിയിലായതിനാൽ 11 വയസ്സിൽ താഴെ പ്രായമുള്ള മറ്റ് അഞ്ച് മക്കളും പിതാവ് രാജേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ആശുപത്രിയിൽ നിൽക്കാതെ മടങ്ങി പിതാവ്

ഞായറാഴ്ച രാവിലെ ഇളയ കുട്ടിയായ രാഹുൽ ഉറക്കമുണർന്നില്ല. തുടർന്ന് രാജേഷ് കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഭക്ഷണത്തിൻ്റെ അപര്യാപ്തത മൂലമാണ് കുട്ടി മരിച്ചെതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തുടർച്ചയായ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം കുഞ്ഞിൻ്റെ ആന്തരികാവയവങ്ങൾ തീർത്തും ശുഷ്കിച്ച നിലയിലായിരുന്നു.

രാജേഷ് സ്ഥിരം മദ്യപാനിയാണെന്നും, തികച്ചും ദയനീയമായി മതിയായ യാതൊരു സംരക്ഷണവുമോ പരിചരണമോ ഇല്ലാതെയാണ് ഈ കുട്ടികൾ വളരുന്നതെന്നും നാട്ടുകാർ പറയുന്നു. പ്രസവത്തിനായി താരയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രാജേഷിനോട് അവിടെ കൂട്ടിരിപ്പുകാരനായി നിൽക്കണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മുൻപും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു

ഇവർക്ക് മുൻപും ഒരു ആൺകുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു ആ കുഞ്ഞിൻ്റെ മരണം. നിലവിൽ തൃക്കുന്നപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ രാഹുലിൻ്റെ മൃതദേഹം ഹരിപ്പാട് വെട്ടുവേനിയിലുള്ള രാജേഷിൻ്റെ സഹോദരൻ്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

രുദ്ര, രൂപ, രേവതി, മീനാക്ഷി എന്നിവരാണ് നിലവിൽ ശിശുക്ഷേമ സമിതി ഏറ്റെടുത്ത മറ്റ് കുട്ടികൾ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കുട്ടികൾ മഴയത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സുമനസ്സുകൾ ഇടപെട്ട് കുട്ടികളെയും അമ്മയെയും പത്തനാപുരം ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവർ അവിടെ നിൽക്കാൻ തയ്യാറാകാതെ നിർബന്ധംപിടിച്ച് തിരികെ പോരുകയായിരുന്നു. തുടർന്നാണ് കാർത്തികപ്പള്ളി പഞ്ചായത്തിലെ തൈമൂട്ടിൽ കോളനിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A two-year-old boy named Rahul, son of Rajesh and Thara, tragically died of severe malnutrition in Karthikappally, Alappuzha. The child was the couple's sixth child. The incident occurred while his mother was admitted to the Vandanam Medical College Hospital, where she recently gave birth to her seventh child. 

#Kvartha #HaripadNews #AlappuzhaNews #ChildWelfare #Malnutrition #KeralaNews #MalayalamNews #CWC #SocialJustice #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Abhin Krishna
Abhin Krishna

202 Articles

Tags

Share this story

wellfitindia