Preventive Detention | മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; 4 യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ സന്ദര്‍ശനത്തെ തുടര്‍ന്ന് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ജില്ലാ സെക്രടറിമാര്‍ ഉള്‍പെടെ നാല് യൂത് കോണ്‍ഗ്രസുകാരെയാണ് ആലപ്പുഴ സൗത് പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയത്. 

ജില്ലാ സെക്രടറിമാരായ അബ്ദുര്‍ റഹിം, സജില്‍ ശെരീഫ്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നോബിന്‍ തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 

ആലപ്പുഴയില്‍ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. വൈകിട്ട് വരെ പരിപാടികള്‍ നീളും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച സൂചന. 

Aster_MIMS
നിലവില്‍ ചേര്‍ത്തലയിലെ പരിപാടിയില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. ചൊവ്വാഴ്ച മുഴുവന്‍ മുഖ്യമന്ത്രിക്ക് ജില്ലയില്‍ പരിപാടി ഉള്ളതിനാല്‍ രാത്രിയോടെ മാത്രമേ ഇവരെ മോചിപ്പിക്കൂവെന്നാണ് വിവരം. 

Preventive Detention | മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; 4 യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍



Keywords:  News, Kerala, Kerala-News, Alappuzha-News, Politics, Political Party, Cm, Chief Minister, Youth Congress, Police, Protest, Police, Alappuzha: Four Youth Congress workers under preventive detention.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia