Arrested | ആലപ്പുഴയില്‍ 210 കുപ്പി പോണ്ടിച്ചേരി നിര്‍മിത മദ്യവുമായി 2പേര്‍ പിടിയില്‍; ഒരാള്‍ ഓടിരക്ഷപ്പെട്ടു
Dec 3, 2022, 17:37 IST
ഹരിപ്പാട്: (www.kvartha.com) ആലപ്പുഴയില്‍ വന്‍ തോതില്‍ അനധികൃത മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാര്‍ത്തികപ്പള്ളി എക്‌സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി കഴിഞ്ഞദിവസം രാത്രിയില്‍ പല്ലനയില്‍ നടത്തിയ പരിശോധനയിലാണ് വില്‍പനയ്ക്ക് സൂക്ഷിച്ച 210 കുപ്പി പോണ്ടിച്ചേരി നിര്‍മിത മദ്യം പിടികൂടിയത്.
തോട്ടപ്പള്ളി സ്വദേശികളായ അഖില്‍(33), രാകേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പ്രവീണ്‍ (37) ഓടി രക്ഷപ്പെട്ടു.
ക്രിസ്മസ് - ന്യൂ ഇയര്‍ പ്രമാണിച്ച് വന്‍തോതില്‍ മദ്യം ശേഖരിച്ച് വില്പന നടത്തുന്നുവെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാന്‍ അനുവാദമുള്ള 500 മിലിയുടെ 210 കുപ്പി മദ്യമാണ് പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എസ് രാധാകൃഷ്ണന്‍, ഫെമിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ റോയ് ജേകബ്, ജി ഗോപകുമാര്‍, ജി അലക്‌സാണ്ടര്‍, അബ്ദുല്‍ ശുകൂര്‍, വി എം ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച് മുസ്തഫ, ജി ജയകൃഷ്ണന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സംഘമിത്ര, ഡ്രൈവര്‍ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Alappuzha: Excise seized 210 bottle liquor, 2 arrested, Alappuzha, News, Arrested, Liquor, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.