കുടിവെള്ളം കിട്ടാതായിട്ട് 11 ദിവസം; നീണ്ട തര്‍ക്കത്തിനൊടുവില്‍ പരിഹാരനടപടികള്‍ ആരംഭിച്ചു

 


ആലപ്പുഴ: (www.kvartha.com 10.11.2019) ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം. റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണികള്‍ തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് അനുമതി നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയതോടെ അവധി ദിവസമായിട്ടും ജല അതോറിറ്റി റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണി തുടങ്ങി. കുടിവെള്ളം കിട്ടാതെയുള്ള ആലപ്പുഴക്കാരുടെ ദുരിതം 11 ദിവസത്തിലേക്ക് കടന്നപ്പോഴാണ് സര്‍ക്കാര്‍ വകുപ്പുകള്‍ കണ്ണ് തുറന്നത്.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാത വെട്ടിപ്പൊളിച്ച് കേടായ പൈപ്പ് പരിശോധിച്ചതിന് ശേഷം പകരം പൈപ്പ് മാറ്റിസ്ഥാപിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പമ്പിംഗ് തുടങ്ങാമെന്നാണ് ജല അതോറിറ്റി പറയുന്നത്.

കുടിവെള്ളം കിട്ടാതായിട്ട് 11 ദിവസം; നീണ്ട തര്‍ക്കത്തിനൊടുവില്‍ പരിഹാരനടപടികള്‍ ആരംഭിച്ചു

ഇത് 43 തവണയാണ് റോഡ് ഇങ്ങനെ വെട്ടിപൊളിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മന്ത്രി പ്രഖ്യാപിച്ച സമഗ്ര അന്വേഷണത്തിലൂടെ പദ്ധതിക്ക് പിന്നിലെ അഴിമതി കഥകളും പുറത്തുവരണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം ഉണ്ടാകാന്‍ ഒന്നരകിലോമീറ്റിറിലെ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കണം. ഇതിന് 15.47 കോടി ധനവകുപ്പ് അനുവദിച്ചെങ്കിലും ജലഅതോറിറ്റി അന്തിമ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാനപാത ഒഴിവാക്കി മറ്റൊരു വഴിയിലൂടെ പൈപ്പ് കൊണ്ടുപോകാനാണ് ആലോചന. ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ തിങ്കളാഴ്ച്ച തിരുവന്തപുരത്ത് ചേരുന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചര്‍ച്ച ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Drinking Water, Alappuzha, Road, Water Authority, Ministers, Alappuzha Drinking Water Problem Road Repair Started
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia