Body Found | തോട്ടപ്പള്ളി സ്പില്‍വേ പൊഴിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം
Aug 20, 2023, 11:26 IST
ആലപ്പുഴ: (www.kvartha.com) തോട്ടപ്പള്ളിയില്‍ യുവാവിന്റെ മൃതദേഹം പൊഴിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തി. ആലപ്പുഴ ആലിശേരി ചിറയില്‍ അറാഫത്ത് അന്‍ശാദിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച (20.08.2023) പുലര്‍ചെയാണ് തോട്ടപ്പള്ളി സ്പില്‍വേ പൊഴിയില്‍ മൃതദേഹം ഒഴുകുന്നത് പ്രദേശവാസികള്‍ കണ്ടെത്തിയത്.
മീന്‍പിടുത്ത തൊഴിലാളികളും തോട്ടപ്പള്ളി തീരദേശ പൊലീസും അമ്പലപ്പുഴ പൊലീസും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha, Dead Body, Body Found, Thottapally Spillway, Youth, Alappuzha: Dead Body found in Thottapally Spillway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.