Suspended | 30 ലേറെ സ്ത്രീകളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ചെന്ന ആരോപണം; എ ഡി ജയനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) നഗ്‌നദൃശ്യവിവാദത്തിന് പിന്നാലെ സൗത് മുന്‍ ഏരിയ കമിറ്റി അംഗം എ ഡി ജയനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം. ആറ് മാസത്തേക്കാണ് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ ജയനെ ലോകല്‍ കമിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. 

30 ലേറെ സ്ത്രീകളുടെ നഗ്‌ന വീഡിയോ ഫോണില്‍ സൂക്ഷിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ ഏരിയ കമിറ്റിയംഗം എ പി സോണയെ പാര്‍ടി പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ ജയന്‍ സോണയെ സഹായിക്കാന്‍ ഇടപെട്ടെന്ന് പാര്‍ടി കണ്ടെത്തുകയും ഏരിയ കമിറ്റിയില്‍ നിന്നു ലോകല്‍ കമിറ്റിയിലേക്ക് തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സസ്‌പെന്‍ഷന്‍.

സോണയ്‌ക്കെതിരെ ചില സ്ത്രീകള്‍ പാര്‍ടിക്ക് പരാതി നല്‍കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ജയന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം 'ശിക്ഷാ നടപടി' തീരുമാനിച്ചത്. 

അശ്ലീല വീഡിയോ വിഷയം വിവാദമായതിനെ തുടര്‍ന്ന് ഇതന്വേഷിക്കാന്‍ പാര്‍ടി കമിഷനെ നിയോഗിച്ചിരുന്നു. കമിഷന്‍ റിപോര്‍ട് സോണയ്ക്ക് എതിരായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ നേതാക്കള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് സോണയെ പുറത്താക്കിയത്. ജില്ലാ സെക്രടറി ആര്‍ നാസറിനെ അനുകൂലിക്കുന്ന പക്ഷത്തായിരുന്നു സോണയും ജയനും.

അതേസമയം, ജില്ലാ സെക്രടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉള്‍പെടെയുള്ളവരെ തരംതാഴ്ത്തിയും മൂന്ന് ഏരിയ കമിറ്റികള്‍ പിരിച്ചുവിട്ടുമാണ് കഴിഞ്ഞ ദിവസം ജില്ലയിലെ സിപിഎമ്മില്‍ കൂട്ട നടപടി എടുത്തത്. ആലപ്പുഴ സൗത്, ആലപ്പുഴ നോര്‍ത്, ഹരിപ്പാട് ഏരിയ കമിറ്റികളാണ് പിരിച്ചുവിട്ടത്. ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രടേറിയറ്റ് അംഗം എം സത്യപാലനെയും ജില്ലാ കമിറ്റിയിലേക്ക് തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോര്‍ത് ഏരിയ കമിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ ശാനവാസിനെ പുറത്താക്കി. 

Suspended | 30 ലേറെ സ്ത്രീകളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ചെന്ന ആരോപണം; എ ഡി ജയനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു


Keywords:  News, Kerala, Kerala-News, Regional-News, Alappuzha, CPM, Suspended, AD Jayan, Controversy, Local-News, Alappuzha CPM suspends AD Jayan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia