Booked | നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവം; സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാമെന്ന് കോടതി
Dec 23, 2023, 18:49 IST
കൊച്ചി: (KVARTHA) നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവത്തില്‍ സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാമെന്ന് കോടതി. കെ എസ് യു ജില്ലാ പ്രസിഡന്റ് എഡി തോമസ് നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
ബസിനു നേരെ കരിങ്കൊടി കാണിക്കാന്‍ എത്തിയവരെ ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയതാണെന്നും മര്‍ദന ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നും ബസിനു നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Keywords: Alappuzha court to file case against chief ministers gunman who assaulted youth congress workers, Kochi, News, Chief Minister, Pinarayi Vijayan, Court Order, Petition, Politics, KSU, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.