Assaulted | 'മുട്ടുകാലിന് മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കയ്യില്‍ അടിക്കുകയും ചെയ്തു'; ഇതര സംസ്ഥാന തൊഴിലാളിയുടെ 14 കാരനായ മകനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദിച്ചതായി പരാതി
Nov 11, 2023, 11:00 IST
ADVERTISEMENT
ആലപ്പുഴ: (KVARTHA) 14 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദിച്ച് അവശനാക്കിയതായി പരാതി. ഇതര സംസ്ഥാന തൊഴിലാളി യൂസഫിന്റെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബര്‍കത്ത് അലിയാണ് ക്രൂരതയ്ക്കിരയായത്. സ്റ്റേഷനിലെ കാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്. കുട്ടിയെ മുട്ടുകാലിന് മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കയ്യില്‍ അടിക്കുകയും ചെയ്തുവെന്നും ആറ് മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചുവെന്നും മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
പൊലീസ് നടപടികള്‍ക്ക് താന്‍ സാക്ഷിയാണെന്ന് ഇവരുടെ വീട്ടുടമ ജയ പറഞ്ഞു. ഒരു പെണ്‍കുട്ടി ഓടിച്ച സ്‌കൂടറില്‍ ബര്‍കത്ത് അലിയുടെ സ്‌കൂടര്‍ ഇടിച്ചതിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വീട്ടുടമ ജയ പറയുന്നു. തന്റെ ഭാഗത്താണ് പിഴവെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ മുന്നില്‍ വെച്ചും കുട്ടിയെ പൊലീസ് മര്‍ദിച്ചെന്ന് ജയ പറയുന്നു.
പരുക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ബി വസന്തകുമാരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.