Footpath Clash | നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; തട്ടുകട ഉടമകള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി,'തിളച്ച പാല്‍ കോരി ദേഹത്തേക്ക് ഒഴിച്ചു'

 


ആലപ്പുഴ: (KVARTHA) ചെങ്ങന്നൂര്‍ നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. തട്ടുകട ഉടമകള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി. ഹെല്‍ത് സൂപ്രണ്ടിനുനേരെ തിളച്ച പാല്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നഗരത്തിലെ തീര്‍ഥാടകത്തിരക്കേറിയ റെയില്‍വേസ്റ്റേഷന്‍ - വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ശനിയാഴ്ച മൂന്നരയോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍. ഒഴിപ്പിക്കല്‍ തടയാനെത്തിയ സി പി എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതളളുമുണ്ടായി.

തട്ടുകടയിലെ സാധനങ്ങള്‍ മുറ്റുന്നതിനിടെയാണ് ഉടമകളായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കുനേരേ ചൂടുപാലൊഴിച്ചതെന്നാണ് വിവരം. പൊള്ളലേറ്റ നഗരസഭാ ഹെല്‍ത് സൂപ്രണ്ട് ടി നിഷയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമെത്തിയ ഉദ്യോഗസ്ഥരും ജീവനക്കാരും കൗണ്‍സിലര്‍മാരുമടക്കം ആറുപേര്‍ക്കും പരുക്കേറ്റു.

വെള്ളിയാഴ്ച റെയില്‍വേസ്റ്റേഷന്‍ റോഡിലെ തട്ടുകട ഒഴിപ്പിക്കാനെത്തിയപ്പോള്‍ നഗരസഭാ സെക്രടറിക്കുനേരേ കൈയേറ്റ ശ്രമം നടന്നിരുന്നു. തുടര്‍ന്നു നഗരസഭയില്‍ സി ഐ ടി യു നേതൃത്വവുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. നേതാക്കള്‍ ഭീഷണിമുഴക്കി ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ചത്തെ സംഭവമെന്നാണ് വിവരം.

Footpath Clash | നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; തട്ടുകട ഉടമകള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി,'തിളച്ച പാല്‍ കോരി ദേഹത്തേക്ക് ഒഴിച്ചു'



Keywords: News, Kerala, Kerala-News, Alappuzha-News, Malayalam-News, Alappuzha News, Clash, Attack, Eviction, Complaint, Injured, Hospital, Shop, Occupation, Footpath, Chengannur News, Police, CITU, CPM, Alappuzha: Clash during the eviction of street vendor occupied footpath in Chengannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia