Fine | ബൈക് മോഷണക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് 5 മാസം തടവും 3000 രൂപ പിഴയും; ശിക്ഷാവിധി കേട്ടതോടെ കുഴഞ്ഞുവീണു
Nov 17, 2023, 16:20 IST
ആലപ്പുഴ: (KVARTHA) അമ്പലപ്പുഴയില്‍ ബൈക് മോഷണക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് അഞ്ച് മാസം തടവും 3000 രൂപ പിഴയും വിധിച്ചു. ശിക്ഷാവിധി കേട്ടതോടെ യുവാവ് കുഴഞ്ഞുവീണു. ആര്യാട് തെക്ക് പഞ്ചായത് പരിധിയിലെ സജീര്‍(19), അമ്പലപ്പുഴ വടക്ക് പഞ്ചായത് പരിധിയിലെ ഇജാസ്(19) എന്നിവരെയാണ് അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്‌ട്രേട് അനു ടി തോമസ് തടവും പിഴയും ശിക്ഷ വിധിച്ചത്.
പുന്നപ്ര വാടക്കല്‍ പഴമ്പാശേരി വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ബൈക് മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇജാസിനെ മാവേലിക്കര സബ് ജയിലില്‍ പ്രവേശിപ്പിച്ചു. കോടതി ശിക്ഷ വിധിച്ചത് കേട്ട് കുഴഞ്ഞുവീണ സജീറിനെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണ സമയത്ത് ഒന്നാംപ്രതി സജീറിന് 19 വയസും രണ്ടാംപ്രതി ഇജാസിന് 18 വയസും ആണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Alappuzha-News, Regional-News, Alappuzha News, Bike Theft, Accused, Imprisoned, Five Months, Fined, Ambalapuzha News, Court, Alappuzha: Bike theft Accused will be imprisoned for five months and fined Rs 3000 in Ambalapuzha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.