അച്ചടക്ക ലംഘനമായി കണക്കാക്കും; വ്യാജ അഭിഭാഷക സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് അഭിഭാഷകര്‍ക്ക് വിലക്ക്
Jul 24, 2021, 18:00 IST
ആലപ്പുഴ: (www.kvartha.com 24.07.2021) കോടതിയെ കബളിപ്പിച്ച് വ്യാജ അഭിഭാഷക ചമഞ്ഞ സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് വിലക്ക്. ശനിയാഴ്ച ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പെടുത്താന്‍ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചത്. അസോസിയേഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ സെസി സേവ്യറിന് വേണ്ടി വക്കാലത്ത് എടുക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു. സെസി സേവ്യറിന്റെ അറസ്റ്റ് വൈകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
മതിയായ യോഗ്യതകളില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് സെസിക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട് വ്യാജ അഭിഭാഷക കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി സേവ്യര്‍, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇവരെത്തിയത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് സിനിമാസ്റ്റൈലില്‍ കടന്നുകളഞ്ഞത്. കോടതിക്ക് പിന്നില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
എല്‍ എല്‍ ബി ജയിക്കാതെ സെസി സേവ്യര്‍ മറ്റൊരാളുടെ റോള്‍ നമ്പര്‍ നല്‍കി 2019ല്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. ഏപ്രിലില്‍ നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതി അംഗവും പിന്നീട് ലൈബ്രേറിയനുമായി. അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് സെസിയെ പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.