Murder Attempt | ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഭാര്യയെ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം, ഇരുവരും ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം. പ്രദേശവാസികള്‍ നോക്കിനില്‍ക്കെയാണ് അപ്രതീക്ഷിത സംഭവം പട്ടാപ്പകല്‍ അരങ്ങേറിയത്. പട്ടണക്കാട് സ്വദേശിനി ആരതിയാണ് ആക്രമണത്തിനിരയായത്.

സ്‌കൂടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് ശ്യാജിത്താണ് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചേര്‍ത്തല താലൂക് ആശുപത്രിക്ക് മുന്നില്‍ തിങ്കളാഴ്ച (19.02.2024) രാവിലെയാണ് സംഭവം.

Murder Attempt | ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഭാര്യയെ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം, ഇരുവരും ഗുരുതരാവസ്ഥയില്‍

ആരതിയും ഭര്‍ത്താവും കുറച്ചുകാലമായി പിണക്കത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പട്ടണാക്കാട്ടെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. രാവിലെ ജോലിക്ക് പോകുന്ന വഴിക്കാണ് ശ്യാം ജിത്ത് ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആരതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ ഭര്‍ത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:
News, Kerala, Kerala-News, Regional-News, Crime-News, Alappuzha News, Attempt, Kill, Woman, Road, Husband, Wife, Road, Treatment, Kottayam Medical College Hospital, Alappuzha: Attempt to kill woman.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia