Sabarimala | 'ശബരിമല തീര്‍ഥാടക സംഘത്തിന്റെ വാഹനത്തിനു നേരെ യുവാവിന്റെ ആക്രമണം'; കല്ലേറില്‍ 9 വയസുകാരിക്ക് പരുക്ക്, വാഹനത്തിന്റെ ചില്ല് തകര്‍ത്തു, അക്രമിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) കളര്‍കോട് ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ യുവാവ് ആക്രമണം നടത്തിയെന്ന് പരാതി. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു, സംഘത്തിലുണ്ടായിരുന്ന ഒമ്പതു വയസുകാരിക്ക് പരുക്കേറ്റു. അക്രമത്തിനുശേഷം രക്ഷപ്പെട്ട യുവാവിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Aster mims 04/11/2022

Sabarimala | 'ശബരിമല തീര്‍ഥാടക സംഘത്തിന്റെ വാഹനത്തിനു നേരെ യുവാവിന്റെ ആക്രമണം'; കല്ലേറില്‍ 9 വയസുകാരിക്ക് പരുക്ക്, വാഹനത്തിന്റെ ചില്ല് തകര്‍ത്തു, അക്രമിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘത്തിന് നേരെയാണ് ആലപ്പുഴ കളര്‍കോട് വെച്ച് യുവാവിന്റ ആക്രമണമുണ്ടായത്. ബസിന്റെ ചില്ല് യുവാവ് അടിച്ചു തകര്‍ത്തു. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണ് ഉണ്ടായിരുന്നതെന്നും അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കി.

യുവാവിന്റെയും യുവതിയുടെയും ഫോടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അക്രമമെന്നാണ് തീര്‍ഥാടക സംഘം പറയുന്നത്. മലപ്പുറം ചുങ്കത്തറ പഞ്ചായതിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തര്‍ ആണ് ആക്രമണത്തിന് ഇരയായത്. സംഘത്തില്‍ ഒന്‍പത് കുട്ടികളടക്കം 39 പേരുണ്ടായിരുന്നു.

Keywords: Alappuzha: Attack against Sabarimala pilgrims, Alappuzha, News, Attack, Sabarimala, Sabarimala Temple, Shabarimala Pilgrims, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia