ആലപ്പുഴയില്‍ 78 ദിവസത്തിനിടയില്‍ 2676 എക്‌സൈസ് റെയ്ഡുകള്‍: പിടിയിലായവര്‍ 561, കേസുകള്‍ 542

 


ADVERTISEMENT

ആലപ്പുഴ:(www.kvartha.com 24/02/2018) കഴിഞ്ഞ 78 ദിവസത്തിനിടയില്‍ ആലപ്പുഴ ജില്ലയില്‍ എക്‌സൈസ് 2676 റെയ്ഡുകള്‍ നടത്തിയതില്‍ 401 അബ്കാരി കേസ്സുകളും, 141 എന്‍ ഡി പി എസ് കേസ്സുകളും രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ വ്യക്തമാക്കി. അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണിക്കാര്യം പറയുനന്നത്. ഈ കേസുകളില്‍ പ്രതികളായ 564 പേരില്‍ 561 പേരെ പിടികൂടി വിവിധ കോടതികളില്‍ ഹാജരാക്കി.

ഈ കേസുകളില്‍ 79.5 ലിറ്റര്‍ ചാരായവും, 278.72 ലിറ്റര്‍ വിദേശമദ്യവും, 1892 ലിറ്റര്‍ കോടയും, 21 കിലോഗ്രാം കഞ്ചാവും, 49 നൈട്രോസെഫാം ഗുളികകളും,19.35 ലിറ്റര്‍ അരിഷ്ടവും, 19.9 ലിറ്റര്‍ ബിയറും 1129 പാക്കറ്റ് ഹാന്‍സും 87.7 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ഈ കാലയളവില്‍ നടത്തിയ 7341 വാഹന പരിശോധനകളിലൂടെ വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച 30 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ കാലയളവില്‍ 1540 പരിശോധനകള്‍ കളളുഷാപ്പുകളിലും 75 പരിശോധനകള്‍ വിദേശമദ്യഷാപ്പുകളിലും, 56 പരിശോധനകള്‍ ബാറുകളിലും,100 പരിശോധനകള്‍ ബിയര്‍ പാര്‍ലറുകളിലും നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴയില്‍ 78 ദിവസത്തിനിടയില്‍ 2676 എക്‌സൈസ് റെയ്ഡുകള്‍: പിടിയിലായവര്‍ 561, കേസുകള്‍ 542

ജില്ലയിലെ കളളുഷാപ്പുകളില്‍ പരിശോധനകള്‍ നടത്തിയതില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഏഴുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 105പാന്‍ - മസാല കടകളും മെഡിക്കല്‍ സ്റ്റോറുകളില്‍ 23 തവണയും, അന്യ സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ 38 തവണയും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ 401 പ്രാവശ്യം കളളിന്റെ സാമ്പിളുകളും, 20 പ്രാവശ്യം വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചതായും ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

ഈ കാലയളവില്‍ പോലീസ് പാര്‍ട്ടിയുമായി ചേര്‍ന്ന് 46 സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങളിില്‍ നിന്നുള്ള പരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ 63 കേസ്സുകള്‍ വിവിധ റേഞ്ചുകളിലായി കണ്ടുപിടിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി 208 കേസുകളും കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 920കോപ്റ്റ കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുകയും 1.66 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. യോഗത്തില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അധ്യക്ഷത വഹിച്ചു. എ.ഡി.എം. ഐ.അബ്ദുല്‍സലാം, ജനകീയ സമതിയംഗങ്ങളായ ബേബി പാറക്കാടന്‍, ജോണ്‍ മാടവന, പി.എന്‍.ഇന്ദ്രസേനന്‍, കെ.കെ.ഹക്കിം തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ambalapuzha, Kerala, Court, District collector, ADM, Police, Alappuzha 78 days 2676 Ecxise raid; 542 case registration 561 are custody
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia