Accidental Death | ആലപ്പുഴയില്‍ ഓടോറിക്ഷയും ടിപറും കൂട്ടിയിടിച്ച് 58കാരിക്ക് ദാരുണാന്ത്യം; വീട്ടമ്മ അപകടത്തില്‍പെട്ടത് മകന്റെ വിവാഹം ക്ഷണിക്കാനായി പോയപ്പോള്‍
Apr 18, 2024, 16:48 IST
ആലപ്പുഴ: (KVARTHA) ഓടോറിക്ഷയും ടിപറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 58കാരിക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരുക്കേറ്റു. വള്ളിക്കുന്നം പടയണിവെട്ടം പുത്തന്‍ചന്ത ലീലാവിലാസത്തില്‍ ഇ ലീലാമ്മ ആണ് മരിച്ചത്. മകന്റെ വിവാഹം ക്ഷണിക്കാന്‍ ഓടോറിക്ഷയില്‍ പോകുന്നതിനിടെയാണ് വീട്ടമ്മ അപകടത്തില്‍പെട്ടത്.
കെപി റോഡില്‍ അഞ്ചാംകുറ്റി ജംക്ഷനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഓടോറിക്ഷയില്‍ ഒപ്പമുണ്ടായിരുന്ന ലീലാമ്മയുടെ ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകള്‍ സൗമ്യ, സൗമ്യയുടെ മകള്‍, ഓടോറിക്ഷ ഡ്രൈവര്‍ ജിതിന്‍ രമണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കറ്റാനം ഭാഗത്തേക്ക് വരികയായിരുന്ന ഓടോറിക്ഷയും ചാരുംമൂട് ഭാഗത്തേക്ക് പോകുന്ന ടിപറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപര്‍, ലീലാമ്മ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. എല്ലാവരെയും ഉടന്‍ തന്നെ മേപ്പള്ളിക്കുറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ലീലാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Accident-News, Alappuzha-News, Alappuzha News, Road, Accident, Son, Marriage, 58-year-old, Woman, Died, Four Injured, Collision, Auto-Rickshaw, Tipper Lorry, Alappuzha: 58-year-old woman died and 4 others injured in collision between auto-rickshaw and tipper lorry.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.