Accidental Death | വാഹനാപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന 20 കാരന് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ ഇരുചക്ര വാഹനം അപകടത്തില്‍പെട്ട് പരുക്കേറ്റ് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന 20 കാരന് ദാരുണാന്ത്യം. ചേര്‍ത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടില്‍ മോഹനദാസന്‍ നായരുടെ മകന്‍ ശ്രീഭാസ്‌കര്‍ ആണ് മരിച്ചത്. കൊല്ലം കൊട്ടിയം എന്‍ എസ് എസ് കോളജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. മാതാവ്: ബിന്ദു.

ഞായറാഴ്ച (16.07.2023) രാത്രി ദേശീയ പാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്നയ്ക്കും റെയില്‍വേ സ്റ്റേഷനും മധ്യേ പത്തരയോടെയായിരുന്നു അപകടം. ശ്രീഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ എതിരിന്‍നിന്ന് വന്ന കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. 

സ്‌കൂടറില്‍നിന്ന് തെറിച്ച് റോഡരുകില്‍ കിടന്ന ശ്രീഭാസ്‌കറിനെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ലെന്നാണ് ആരോപണം. തുടര്‍ന്ന് അരമണിക്കൂറിനുശേഷം പട്ടണക്കാട് സ്വദേശി രജീഷ്‌കുമാറിന്റെ ആംബുലന്‍സിലാണ് പൊലീസിന്റെ സഹായത്തോടെ യുവാവിനെ താലൂക് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. 

Accidental Death | വാഹനാപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന 20 കാരന് ദാരുണാന്ത്യം



Keywords:  News, Kerala, Kerala-News, Accident-News, Cherthala, Alappuzha: Law Student, Died, Road Accident, Alappuzha: 20 year old law student died in road accident. 

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia