Injured | പോത്ത് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ചതുപ്പിലേക്കു മറിഞ്ഞ് അപകടം; 4 പേര്‍ക്ക് പരിക്ക്

 


ആലങ്ങാട്: (www.kvartha.com) പോത്ത് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. പരുക്ക് നിസാരമാണെന്നാണ് അറിയുന്നത് . തിങ്കളാഴ്ച പുലര്‍ചെ രണ്ടരയോടെയായിരുന്നു അപകടം. 

വിമാനത്താവളത്തില്‍ നിന്നു പാനായിക്കുളം മേത്താനം വഴി ഏലൂര്‍ ഭാഗത്തേക്കു പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. കരീച്ചാല്‍ പാടശേഖരത്തിനു സമീപം കുറുകെ ചാടിയ പോത്തിന്റെ ശരീരത്തില്‍ ഇടിച്ചാണു അപകടം സംഭവിച്ചത്.

Injured | പോത്ത് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ചതുപ്പിലേക്കു മറിഞ്ഞ് അപകടം; 4 പേര്‍ക്ക് പരിക്ക്

ഏലൂര്‍ സ്വദേശികളായ നാലു പേരാണു വാഹനത്തിലുണ്ടായിരുന്നത്. സമീപവാസികളാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. വാഹനം ക്രെയിന്‍ ഉപയോഗിച്ചു പൊക്കി നീക്കി. റോഡരികില്‍ സ്ഥിരമായി പോത്തിനെ കെട്ടിയിടുന്നതു മൂലം മുന്‍പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Keywords: Alangod: 4 Injured Car Accident, Ernakulam, News, Accident, Injured, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia