Alan Shuhaib | 'അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു': പന്തീരാങ്കാവ് യു എ പി എ കേസ് പ്രതി അലന്‍ ശുഐബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

കൊച്ചി: (KVARTHA) പന്തീരാങ്കാവ് യു എ പി എ കേസ് പ്രതി അലന്‍ ശുഐബിനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ ഫ് ളാറ്റില്‍ കാണപ്പെടുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ അലന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അലന്‍ അപകടനില തരണം ചെയ്തതായി
ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 Alan Shuhaib | 'അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു': പന്തീരാങ്കാവ് യു എ പി എ കേസ് പ്രതി അലന്‍ ശുഐബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തന്നെ തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു എന്നും എസ് എഫ് ഐ ആണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ഉള്ള കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. കൊച്ചിയിലെ ഫ് ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

Keywords:  Alan Shuhaib hospitalized due to sleeping pill overdose, blames ‘system’ in his note, Kochi, News, Alan Shuhaib, Hospitalized, Sleeping Pill Overdose, SFI, Criticized, Hospital, Treatment, Message, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia