കേരളത്തിലെ 14 ജില്ലകളിലും സ്‌ഫോടനം നടത്തുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണി സന്ദേശം

 


കൊച്ചി: (www.kvartha.com 08.11.2016) കേരളത്തിലെ 14 ജില്ലകളിലും സ്‌ഫോടനം നടത്തുമെന്ന് തീവ്രവാദസംഘടനയായ അല്‍ക്വയ്ദയുടെ പേരില്‍ ഭീഷണി സന്ദേശം. ലോകത്തെ തന്നെ നടുക്കിയ പാരീസിലെ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ സ്‌ഫോടനം നടത്തുമെന്നാണ് വിദേശത്തുനിന്നുള്ള ഫോണ്‍ സന്ദേശത്തില്‍ ഉയര്‍ന്നിരിക്കുന്ന ഭീഷണി.

മുഴുവന്‍ ജില്ലകളിലും ഒരേസമയം സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയുടെ കേരള ഘടകമായ ബേസ്മൂവ്‌മെന്റിന്റെ പേരില്‍ കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് ഖത്തറില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നത്. കാസര്‍കോട് സ്വദേശിയാണ് ഫോണ്‍ വിളിച്ചതെന്നും എന്നാല്‍ ഇത് വ്യാജ ഭീഷണിയാണെന്ന് സംശയിക്കുന്നുവെന്നും കൊച്ചി ഡി സി പി അരുള്‍ ആര്‍ ബി കൃഷ്ണ പറഞ്ഞു.

സംഭവത്തില്‍ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍, മലപ്പുറം
കേരളത്തിലെ 14 ജില്ലകളിലും സ്‌ഫോടനം നടത്തുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണി സന്ദേശം
എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ സമാനതയുള്ളവയാണ്. മലപ്പുറം കോടതി വളപ്പില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസില്‍ രണ്ടാമത്തെ ഭീഷണി സന്ദേശവും വന്നിരിക്കുന്നത്.

നവംബര്‍ ഒന്നിന് സൈനിക ആസ്ഥാനം, സൈനിക സ്‌കൂളുകള്‍, നാവിക ആസ്ഥാനം, കേന്ദ്രീയ വിദ്യാലയങ്ങള്‍ പാര്‍ലമെന്റ് മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ബേസ്മൂവ്‌മെന്റ് വാട്‌സ് ആപ് സന്ദേശം അയച്ചിരുന്നു.

എന്നാല്‍ ഈ സ്‌ഫോടനങ്ങളൊന്നും നടന്നില്ല. കേരളത്തില്‍ വ്യാപകമായി സ്‌ഫോടനങ്ങള്‍ നടത്തുമെന്ന ഫോണ്‍ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ ഐ എയും സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തീവ്ര വാദ കേസുകളില്‍ വിചാരണ നടക്കുന്ന എറണാകുളം എന്‍ ഐ എ കോടതിയില്‍ സുരക്ഷ ശക്തമാക്കും.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia