AKPCTA Conference | എകെപിസിടിഎ സംസ്ഥാന സമ്മേളനം; അധ്യാപികമാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ചുവരെഴുത്ത് നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോളജ് അധ്യാപകരുടെ സംഘടനായ എ കെ പി സി ടി എ (All Kerala Private College Teacher's Association)65-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപികമാരുടെ നേതൃത്വത്തില്‍ ചുവരെഴുത്ത് പ്രചാരണ പരിപാടി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
Aster mims 04/11/2022

എ കെ പി സി ടി എ കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലാ വനിതാ കമിറ്റിയുടെയും സമ്മേളന പ്രചാരണ കമിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ എ കെ പി സി ടി എ  മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല എം ജോസഫ്, എന്‍ ജി ഒ യൂനിയന്‍ ജില്ല ട്രഷറര്‍ കെ ഷീബ, മേഖല വനിതാ കന്‍വീനര്‍ പി സോന, ജില്ല വനിതാ കന്‍വീനര്‍ ശ്രീലത ഇ, പ്രചാരണ കമിറ്റി കന്‍വീനര്‍ ഡോ പി ശ്രീജ, സാംസ്‌കാരിക വേദി സംസ്ഥാന കമിറ്റി അംഗം ഡോ അനില ഒ, ജില്ലാ കൗന്‍സില്‍ അംഗങ്ങളായ ഡോ ദീപ കെ, ദിവ്യ പി എം തുടങ്ങിയവര്‍ ചുവരെഴുത്തിന് നേതൃത്വം നല്‍കി.

സ്വാഗതസംഘം ജെനറല്‍ കന്‍വീനര്‍ എ നിശാന്ത്, വൈസ് ചെയര്‍മാന്‍ ഡോ കെ അജയകുമാര്‍, ഫിനാന്‍സ് കന്‍വീനര്‍ ഡോ കെ എസ് സുരേഷ് കുമാര്‍, പ്രചാരണ കമിറ്റി ചെയര്‍മാന്‍ പി പ്രശാന്തന്‍, അകമഡേഷന്‍ കന്‍വീനര്‍ ഡോ എം പി ഷനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു. 2023 മെയ് 12, 13, 14 തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

AKPCTA Conference | എകെപിസിടിഎ സംസ്ഥാന സമ്മേളനം; അധ്യാപികമാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ചുവരെഴുത്ത് നടത്തി


Keywords:  News, Kerala-News, Local-News, Teachers Association, Wall Writing, Panchayat, Kerala, News-Malayalam, AKPCTA State Conference: Wall writing conducted n Kannur under the leadership of teachers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script