Temple Administration | ക്ഷേത്ര ഭരണത്തില്‍ നിന്നും രാഷ്ട്രീയക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭ
Apr 11, 2024, 15:59 IST
കണ്ണൂര്‍: (KVARTHA) അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭയുടെ സംസ്ഥാന സംഗമം ഏപ്രില്‍ 20ന് മയ്യില്‍ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറുമണിക്ക് ഗണപതി ഹോമത്തോടെ സംഗമത്തിന് തുടക്കമാവും.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്യും. എടനീര്‍ മഠം സ്വാമി സചിദാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. പേര്‍ക്കുണ്ടി പെരിയമന വാധ്യാന്‍ ഹരി നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
150 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ചടങ്ങില്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ നിന്ന് സര്‍കാരിനെ ഒഴിവാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കും. ക്ഷേത്ര നടത്തിപ്പില്‍ നിന്ന് രാഷ്ട്രീയക്കാര്‍ ഒഴിഞ്ഞ് നില്‍ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രമെന്നുള്ളത് പൊതു സ്വത്തല്ല. പലരും ഇന്ന് ഒരു പൊതുസ്വത്തായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇതുകാരണം ക്ഷേത്ര വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടവും ബുദ്ധിമുട്ടുകളും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം അസൗകര്യം സൃഷ്ടിക്കുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കുഞ്ഞിമാധവന്‍ കനകത്തിടം, ജനറല്‍ സെക്രട്ടറി മാടത്തില്‍ മല്ലിശ്ശേരി വാസുദേവന്‍ നമ്പൂതിരി, മാക്കന്തേരി ദാമോദരന്‍ നമ്പൂതിരി, പേര്‍ക്കുണ്ടി പെരിയമന വാധ്യാന്‍ ഹരി നമ്പൂതിരി, ഇരിവല്‍ രാംദാസ് വാഴുന്നവര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Akhila Kerala temple Devaswom Urala Sabha wants politicians to stay away from Temple administration, Kannur, News, Temple Administration, Press Meet, Criticism, Politician, Inauguration, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.