Gold | ജ്വലറികളില്‍ ഓണം സ്വര്‍ണോത്സവത്തിന് വര്‍ണാഭമായ തുടക്കം; സംസ്ഥാനമെമ്പാടുമായി നല്‍കുന്നത് 10 കോടി രൂപയുടെ സമ്മാനങ്ങള്‍
Aug 7, 2023, 22:10 IST
കൊച്ചി: (www.kvartha.com) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിലുള്ള ഓണം സ്വര്‍ണോത്സവത്തിന് വര്‍ണാഭമായ തുടക്കം. ഓണക്കാലത്ത് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് ഏഴ് മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണം സ്വര്‍ണോത്സവം പരിപാടിയിലൂടെ 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സംസ്ഥാന വ്യാപകമായി സ്വര്‍ണാഭരണശാലകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും ഇതില്‍ പങ്കാളികളാണ്. സംസ്ഥാനതല ഉദ്ഘാടനം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ കൊടുവള്ളി ആലപ്പുഴയില്‍ നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ കൊല്ലത്തും, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ വിനീത് കാസര്‍കോട്ടും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വര്‍കിംഗ് ജെനറല്‍ സെക്രടറി സി വി കൃഷ്ണദാസ് കണ്ണൂരിലും, സംസ്ഥാന രക്ഷാധികാരി ബി ഗിരിരാജന്‍ കോഴിക്കോട്ടും, മലപ്പുറത്ത് ജില്ലാ പ്രസിഡണ്ട് ഏര്‍ബാദ് അസീസും, എറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു മാധവും, പത്തനംതിട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം കോന്നിയും, തിരുവനന്തപുരത്ത് സംസ്ഥാന സെക്രടറി ഗണേശന്‍ ആറ്റിങ്ങലും ഉദ്ഘാടനം ചെയ്തു.

Keywords: KGSMA, Onam, Gold, Business, Malayalam News, Kerala News, Gold News, AKGSMA's Onam Swarnotsavam begins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.