Bail | തെളിവുകളില്ലാതെ കെട്ടിച്ചമച്ചതെന്ന് വാദം; എകെജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിന് ഹൈകോടതി ജാമ്യം അനുവദിച്ചു
Oct 21, 2022, 13:21 IST
കൊച്ചി: (www.kvartha.com) എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജിതിന് ഹൈകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വിശദമായ വാദം പൂര്‍ത്തിയായിരുന്നു.
തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ജിതിന്‍ ഹൈകോടതിയെ സമീപിച്ചത്. തെളിവുകളില്ലാതെ കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയവിരോധം കൊണ്ട് കേസില്‍ ഉള്‍പെടുത്തിയതാണെന്നുമായിരുന്നു ജിതിന്റെ വാദം. ഇതു വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ സമര്‍പിച്ചിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍, മുന്‍പും കേസുകളില്‍ പ്രതിയായ ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കഴിഞ്ഞ 22നാണ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. ജൂണ്‍ 30-നായിരുന്നു കേസിനാസ്പദമായ സ്‌ഫോടക വസ്തു എകെജി സെന്ററിന് നേരെ എറിഞ്ഞത്. തുടര്‍ന്ന് നീണ്ട കാലം തിരച്ചില്‍ നടത്തിയിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാതിരുന്നത് കേരള പൊലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.