Custody | എകെജി സെന്റര്‍ ആക്രമണക്കേസ്: യൂത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
Sep 22, 2022, 12:01 IST
തിരുവനന്തപുരം: (www.kvartha.com) എകെജി സെന്റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തതായി ക്രൈംബ്രാഞ്ച്. ആറ്റിപ്ര മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റും മണ്‍വിള സ്വദേശിയുമായ ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്:
സംഭവം നടന്ന് രണ്ടുമാസത്തിലേറെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സൈബര്‍ സെലിന്റെ അടക്കം സഹായം തേടിയിരുന്നു.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
25 മീറ്റര്‍ അകലെ ഏഴു പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈകിലെത്തിയ ആള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ ഇതുവരെ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ഇതുവരെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.
ചുവന്ന സ്‌കൂടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങള്‍. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂടറിന്റെ നമ്പര്‍ കിട്ടിയിരുന്നില്ല. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചവുമില്ലായിരുന്നു. എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപോര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.