SWISS-TOWER 24/07/2023

Bail | എകെജി സെന്റര്‍ ആക്രമണ കേസിലെ 4-ാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) എകെജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യയ്ക്ക് തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 
Aster mims 04/11/2022

കേരളം വിട്ടുപോകാന്‍ പാടില്ല, പാസ്‌പോര്‍ട് ഏഴു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കില്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അക്രമത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂടര്‍ ഹരീഷ് കുമാര്‍ വാദിച്ചു. 

Bail | എകെജി സെന്റര്‍ ആക്രമണ കേസിലെ 4-ാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം


എന്നാല്‍ കേസില്‍ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന സ്‌കൂടര്‍ നവ്യയുടെതല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. 

എകെജി സെന്റര്‍ ആക്രമണ കേസിലെ ഒന്നാം പ്രതിയായ യൂത് കോണ്‍ഗ്രസ് നേതാവ് ജിതിന് എകെജി സെന്ററിലേക്ക് എത്താന്‍ ബൈക് നല്‍കിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Keywords:  News,Kerala,State,Thiruvananthapuram,Bail,Top-Headlines,Case, AKG Centre attack accused Navya got bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia