Court | എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി; കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു, ടീ ഷര്‍ട് കായലില്‍ ഉപേക്ഷിച്ചതായി മൊഴി

 


തിരുവനന്തപുരം: (www.kvartha.com) എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിനെ കോടതിയില്‍ ഹാജരാക്കി. കൃത്യം നടത്തുമ്പോള്‍ ജിതിന്‍ ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു. എന്നാല്‍ ടീ ഷര്‍ട് കായലില്‍ ഉപേക്ഷിച്ചതായി പ്രതി പറഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായതായും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

Court | എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി; കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു, ടീ ഷര്‍ട് കായലില്‍ ഉപേക്ഷിച്ചതായി മൊഴി

ജിതിനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. അതിനുമുന്‍പ് സംഭവസമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്‍പെടെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായയിനേത്തുടര്‍ന്ന് ജിതിനെ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

കേസില്‍ പ്രധാനപ്പെട്ട തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സംഭവ സമയത്ത് ധരിച്ചിരുന്ന ഷൂസും ടീഷര്‍ടും തിരിച്ചറിഞ്ഞാണ് പ്രതിയിലേക്ക് അന്വേഷണം സംഘം എത്തിയത്. പ്രതി ആ സമയം ധരിച്ചിരുന്ന ഷൂസ് കണ്ടെത്താനായി. പക്ഷേ, ടി ഷര്‍ട് കണ്ടെത്താനായില്ല. കൃത്യം നടത്തിയശേഷം ടീ ഷര്‍ട് കായലില്‍ കളഞ്ഞു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.

എന്നാല്‍ പ്രതി ആക്രമണസമയത്ത് സഞ്ചരിച്ച സ്‌കൂടര്‍ ഇതുവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. അത് കണ്ടെത്തിയിട്ടില്ലെന്ന് സംഘം കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു യൂത് കോണ്‍ഗ്രസ് നേതാവിന്റേതാണ് സ്‌കൂടര്‍ എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: AKG center attack case: Accused produced in court, Thiruvananthapuram, News, Politics, Congress, Accused, Kerala, Crime Branch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia