AKCAF | കൊച്ചുകേരളമായി വേൾഡ് ട്രേഡ് സെന്റർ; അകാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അതി ഗംഭീരമായി ആഘോഷിച്ചു.
Sep 30, 2022, 10:16 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) വേൾഡ് ട്രേഡ് സെന്ററിനെ ഒരു കൊച്ചുകേരളമാക്കി അകാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അതി ഗംഭീരമായി ആഘോഷിച്ചു. രാവിലെ മുതൽ കേരളത്തിലെ
പതിനാലു ജില്ലകളിലെയും നൂറ്റിമുപ്പതോളം കോളജുകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് പതിനായിരങ്ങളാണ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഭാരത സർകാരിന്റെ
ആസാദീ കാ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ദുബൈയിലെ ഇൻഡ്യൻ കോൺസുലേറ്റ് അകാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിച്ചു.
മലയാളിമങ്ക, അത്തപ്പൂക്കളം, പായസം മത്സരം, ഘോഷയാത്ര തുടങ്ങിയ മത്സരങ്ങളിൽ ആവേശത്തോടെയാണ് മത്സരാർഥികൾ പങ്കെടുത്തത്. പഞ്ചവാദ്യവും പുലിക്കളിയും ചെണ്ടമേളവും മലയാളി മങ്കമാരുടെ തിരുവാതിര ആഘോഷത്തിന് കൊഴുപ്പേകി. മുപ്പതോളം വിഭവങ്ങളുമായി തൂശനിലയിൽ ഓണസദ്യ വിളമ്പിയപ്പോൾ ആയിരങ്ങളാണ് പങ്കാളികളായത്. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ഓണസദ്യ വൈകുന്നേരം നാലുമണിവരെ തുടർന്നു. ഏകദേശം അയ്യായിരം പേർ ഓണസദ്യ കഴിച്ചതായി സംഘാടകർ അറിയിച്ചു.
വൈകുന്നേരത്തെ സാംസ്കാരിക സമ്മേളനം കേരള തുറമുഖം മ്യൂസിയം - പുരാരേഖ - പുരാവസ്തു മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അകാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബൈ ഇൻഡ്യൻ കോൺസൽ (ലേബർ ആൻഡ് കൾചറൽ ) താടു മാമു മുഖ്യാതിഥിയായി. അകാഫ് അസോസിയേഷൻ സെക്രടറി ദീപു എഎസ്, ട്രഷറർ നൗശാദ് മുഹമ്മദ്,
കേരള മാരിടൈം ബോർഡ് മെമ്പർ കാസിം വി ഇരിക്കൂർ എന്നിവർ സംബന്ധിച്ചു.

Keywords: AKCAF held Onam Celebration, Top-Headlines, Government, News, Celebration, International, Dubai, Kerala, Onam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.