SWISS-TOWER 24/07/2023

സര്‍ക്കാര്‍ രൂപീകരണത്തില്‍ സിപിഎം പിന്തുണ നിരസിക്കില്ല: എ കെ ആന്റണി

 


ADVERTISEMENT

കാസര്‍കോട്:  (www.kvartha.com 30.03.2014)  സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തെ അവര്‍ പിന്തുണക്കുമെന്നും അങ്ങനെയാണെങ്കില്‍ അവരുടെ പിന്തുണ കോണ്‍ഗ്രസ് നിരസിക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രസ്താവിച്ചു. ഞായറാഴ്ച രാവിലെ കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി.സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാര്യം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാടുകള്‍ പുലര്‍ത്തുകയും കോണ്‍ഗ്രസുമായി സഹകരിക്കാനും സഹായിക്കാനും തയാറുള്ള ആരുമായും സഹകരിച്ച് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ആന്റണി പറഞ്ഞു.

16 സംസ്ഥാനങ്ങളില്‍ ബിജെപി കേവലം നാമമാത്രമാണ്. അവശേഷിച്ച സംസ്ഥാനങ്ങളിലാണ് അവരുടെ സാന്നിധ്യമുള്ളത്. അതുകൊണ്ടൊന്നും കേന്ദ്രം ഭരിക്കാനുള്ള സീറ്റുകള്‍ അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസിന്റെ നില നിലവില്‍ ഒട്ടും മോശമല്ല. മെച്ചപ്പെട്ട സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് കിട്ടും. നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു സര്‍വ നാശമാണ് വരാന്‍ പോകുന്നത്. അത് ഒഴിവാക്കാന്‍ യോജിക്കാന്‍ പറ്റുന്നവരോടൊക്കെ യോജിക്കും. കഴിഞ്ഞ 10 വര്‍ഷമായി ഡോ.മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഭരിക്കുന്ന യുപിഎ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ വിലയിരുത്തും.

വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത്. എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവര്‍ക്കും വീടും പെന്‍ഷനും അവകാശമായി മാറാന്‍ പോവുകയാണ്. പത്തുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക എന്നത് യുപിഎയുടെ പദ്ധതിയാണ്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ സിപിഎം പിന്തുണ നിരസിക്കില്ല: എ കെ ആന്റണി
കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് ഇത്രമാത്രം സഹായവും അനുഭാവ പൂര്‍വമായ നിലപാടുകളും സ്വീകരിച്ച ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇതെല്ലാം വിലയിരുത്തി വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടുമെന്നും ആന്റണി പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ നിര്‍ണായക ശക്തികളാണ്. അവര്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോട് വെറുപ്പുള്ളവരാണ്. ഇന്ത്യയില്‍ വികസനത്തിലേക്ക് കുതിച്ചുപായുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ഒന്നാമതാണ്. ഗുജറാത്തിന്റെ വികസനം പ്രചരണത്തില്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kasaragod, CPM, BJP, Kerala, A.K Antony, UDF, Narendra Modi, Inauguration, Manmohan Singh,  AK Antony at Kasaragod in election propaganda, T.Siddiq, Development, UPA
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia