കുട്ടിയെ ദത്തുകൊടുത്തത് അറിഞ്ഞുകൊണ്ടുതന്നെ; തന്റെ വിവാഹമോചനത്തിന് കാരണം അനുപമ; നിരാഹാരമിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അജിത്തിന്റെ മുന്‍ഭാര്യ നാസിയ
Oct 23, 2021, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.10.2021) ജനിച്ച് മൂന്നാംനാള്‍ തന്റെ കയ്യില്‍ നിന്നും മാതാപിതാക്കള്‍ തട്ടിപ്പറിച്ചെടുത്ത് കുഞ്ഞിനെ ശിശുസമിതിയിലാക്കിയെന്ന ആരോപണവുമായി സെക്രടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന അനുപമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അജിത്തിന്റെ മുന്‍ഭാര്യ നാസിയ രംഗത്ത്.
അറിഞ്ഞു കൊണ്ടാണ് കുട്ടിയെ അനുപമ ദത്ത് കൊടുത്തതെന്നാണ് ഇവരുടെ ആരോപണം. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അവര്‍ പൂര്‍ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും യുവതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ കുറ്റപ്പെടുത്തി. ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ അത് വായിച്ചു നോക്കിയിട്ടുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കമിറ്റിയില്‍ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. അപ്പോഴൊക്കെ ചോദിച്ചിട്ടുമുണ്ട്, എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് . ഒരു തവണ കമിറ്റി കഴിഞ്ഞ ഉടനേ താന്‍ ഇറങ്ങിപ്പോയെന്നും എന്നാല്‍ തന്റെ പേരിലാണ് അജിത്ത് കുറ്റം ചാര്‍ത്തിയതെന്നും നാസിയ പറയുന്നു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും നാസിയ പറയുന്നു.
2011-ല്‍ ആയിരുന്നു വിവാഹം. അന്യമതക്കാരനെ വിവാഹം കഴിച്ചതിനാല്‍ ഏറെ കോളിളക്കവും ഉണ്ടായി. ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. അജിത്തും അനുപമയും തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടില്‍ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചുവെന്നും നാസിയ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Ajith's ex-wife makes serious allegations against Anupama, Thiruvananthapuram, News, Trending, Allegation, Media, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.