SWISS-TOWER 24/07/2023

തൃശൂര്‍ നാട്ടികയില്‍ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.വൈ.എഫ്. നേതാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെള്ളിയാഴ്ച തൃശൂര്‍ തീരദേശ ഹര്‍ത്താല്‍

തൃശൂര്‍ :(www.kvartha.com20.11.14) തൃപ്രയാര്‍ ഏകദേശി ദിവസം നാട്ടികയില്‍ ബൈക്ക് യാത്രക്കാര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ.ഐ.വൈ.എഫ് യൂനിറ്റ്       സെക്രട്ടറി തൃത്തല്ലൂര്‍ ചെട്ടിക്കാട് എരച്ചം വീട്ടില്‍ ഹംസയുടെ മകന്‍ അന്‍സില്‍ (24) ആണ് മരിച്ചത്.

തൃശൂര്‍ നാട്ടികയില്‍ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.വൈ.എഫ്. നേതാവ് മരിച്ചുവ്യാഴാഴ്ച ഉച്ചക്ക് 12. 45 ന് മദര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണപ്പെട്ട അന്‍സിലിന്റെ കുടെ ബൈക്കിലുണ്ടായിരുന്ന പുതിയ വീട്ടില്‍ അഫ്‌സല്‍ (23) മദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരെ 302 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

അന്‍സില്‍ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനായിരിക്കെ ആറുമാസം മുന്‍പ് നാട്ടികയിലുള്ള ഒരുസംഘം യുവാക്കളുമായി ഗണേശമംഗലത്ത് അടിപിടി  നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച രാത്രിയിലെ ആക്രമണമെന്നും സൂചനയുണ്ട്.  അതേസമയം കഴിഞ്ഞ ദിവസം തൃപ്രയാര്‍ പോളിടെക്‌നിക്കില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ അന്‍സിലിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അന്‍സിലിനെ ആക്രമിച്ചതെന്നാണ് പോലീസ് നിഗമനം. നേരത്തെ ഗള്‍ഫിലായിരുന്ന അന്‍സില്‍ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്  മൂന്ന്  വര്‍ഷം മുന്‍പ്  നാട്ടിലെത്തിയത്.            

തൃശൂര്‍ നാട്ടികയില്‍ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.വൈ.എഫ്. നേതാവ് മരിച്ചു
എ.ഐ.വൈ.എഫ്.പ്രവര്‍ത്തകന്‍ അന്‍സിലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, എങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എ.ഐ.വൈ.എഫ് തൃശൂര്‍ ജിലാകമ്മിറ്റി ആഹ്വാനം ചെയ്തു.

രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹന ഗതാഗതത്തെ ഒഴിവാക്കിയിടുണ്ട്. നാട്ടിക, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ എ.ഐ.എസ് .എഫ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

Keywords: Harthal, Politics, DYFI, BJP. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia