കൊവിഡിലും തീര്‍ന്നില്ല അത്യാര്‍ത്തി: തട്ടുകൂലി ആവശ്യപ്പെട്ട് എ ഐ ടി യു സി തൊഴിലാളികള്‍; ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്തേണ്ട കടല ഇറക്കാതെ ഒരു ദിവസം വൈകിപ്പിച്ചു
Apr 14, 2020, 12:32 IST
തളിപ്പറമ്പ്: (www.kvartha.com 4.04.2020) ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കാന്‍ തയ്യാറാക്കുന്ന കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട കടല വെയര്‍ ഹൗസില്‍ എത്തിയിട്ടും ഒരു ദിവസം മുഴുവന്‍ ഇറക്കാന്‍ സാധിച്ചില്ല. തട്ടു കൂലി ആവശ്യപ്പെട്ട് എഐടിയുസി തൊഴിലാളികള്‍ ഇറക്കാന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് ഒരു ദിവസം കണ്ടെയിനറില്‍ കിടന്നത്. പ്രത്യേക ഭക്ഷ്യ വിതരണ പദ്ധതി പ്രകാരം നല്‍കേണ്ട കിറ്റിലേക്കാവശ്യമായ 25 ടണ്‍ കടലയാണ് ഇറക്കാനാവാതെ തളിപ്പറമ്പ് സ്റ്റേറ്റ് വെയര്‍ ഹൗസ് പരിസരത്ത് കെട്ടിക്കിടന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച കൂലിക്ക് പുറമെ തട്ടുകൂലി കൂടി ലോഡിങ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. നാഫെഡിന്റെ നേതൃത്വത്തിലാണ് ഒരു കണ്ടെയിനര്‍ കടല തളിപ്പറമ്പിലെത്തിയത്. കൊറോണക്കാലത്തെ ലോക് ഡൗണില്‍പ്പെട്ട് ജനങ്ങള്‍ വിഷമിക്കുമ്പോള്‍ നാട്ടുകാരെ സഹായിക്കാന്‍ സിവില്‍ സപ്ലൈസ് ജീവനക്കാര്‍ പരമാവധി സമയം ചിലവഴിച്ചാണ് കിറ്റ് തയ്യാറാക്കുന്ന പണി പുരോഗമിക്കുന്നത്. അതിനിടയിലാണ് എഐടിയുസികാരായ തൊഴിലാളികള്‍ കൂലിയെച്ചൊല്ലി സാധനം ഇറക്കാതിരുന്നത്.
എഐടിയുസി യൂണിയന്‍ മാത്രമാണ് തളിപ്പറമ്പിലുള്ള വെയര്‍ഹൗസില്‍ ഉള്ളത്. ചുമട്ട് തൊഴിലാളികളുടെ പിടിവാശി അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയതോടെ വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇടപെട്ട് യൂണിയന്‍ നേതാക്കളുമായി സംസാരിച്ച് തല്‍ക്കാലം ചരക്കിറക്കിവെക്കാന്‍ ധാരണയായി. മറ്റ് കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നാണത്രെ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ടെയിനറില്‍ നിന്നും കടല ഇറക്കുകയായിരുന്നു.
Keywords: AITUC workers demanding labour charge, News, Lockdown, Natives, Leaders, Media, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.