MV Govindan | എംവി ഗോവിന്ദന്റെ സ്വപ്ന പദ്ധതിയായ സഫാരി പാര്‍കിനെതിരെ കൂട്ട സത്യാഗ്രഹസമരവുമായി എ ഐ ടി യു സി


തളിപ്പറമ്പ് ടൗണ്‍ സ് ക്വയറില്‍ നടത്തിയ കൂട്ടധര്‍ണ മുന്‍ റവന്യു മന്ത്രിയും എഐടിയുസി സംസ്ഥാന ജെനറല്‍ സെക്രടറിയുമായ കെപി രാജേന്ദ്രന്‍ ഉദ് ഘാടനം ചെയ്തു
കാസര്‍കോട് ജില്ലാ റബര്‍ കാഷ്യു ലേബര്‍ യൂനിയന്‍ എഐടിയുസിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്
കണ്ണൂര്‍: (KVARTHA) സിപിഎം സംസ്ഥാന സെക്രടറിയും എംഎല്‍എയുമായ എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലെ നാടുകാണിയില്‍ തുടങ്ങുന്ന സഫാരി പാര്‍കിനെതിരെ സിപിഐ തൊഴിലാളി സംഘടന സമരവുമായി രംഗത്തിറങ്ങി.
സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയിലാരംഭിക്കുന്ന സഫാരി പാര്‍കിനെതിരെ കൂട്ട സത്യാഗ്രഹസമരവുമായി രംഗത്തെത്തിയത്.
ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും തൊഴില്‍ ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടാണ് എഐടിയുസി സമരമാരംഭിച്ചത്. സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണ്‍ സ് ക്വയറില്‍ നടത്തിയ കൂട്ടധര്‍ണ മുന്‍ റവന്യു മന്ത്രിയും എഐടിയുസി സംസ്ഥാന ജെനറല്‍ സെക്രടറിയുമായ കെപി രാജേന്ദ്രന്‍ ഉദ് ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ റബര്‍ കാഷ്യു ലേബര്‍ യൂനിയന്‍ എഐടിയുസിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചീമേനി ഡിവിഷനിലെ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ കൂട്ട സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.