AITUC | അസംഘടിത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എ ഐ ടി യു സി ജില്ലാകണ്‍വെന്‍ഷന്‍
Mar 12, 2023, 23:17 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങള്‍ക്ക് നല്കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസില്‍ നടന്ന കണ്ണൂര്‍ ജില്ലാ അസംഘടിത തൊഴിലാളി യൂനിയന്‍ (എ ഐ ടി യു സി) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് സിപിഐ ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. സജിലാല്‍ സംഘടനാ റിപോര്‍ട് അവതരിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലക്യഷ്ണന്, പി ഗംഗാധരന്, പി രാജാമണി എന്നിവര്‍ പ്രസംഗിച്ചു. ടിവി നാരായണന് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടിവി നാരായണന് (പ്രസിഡന്റ്) എ കൃഷ്ണന്,(സെക്രടറി).
Keywords: AITUC district convention to increase benefits for unorganized workers, Kannur, News, Increased, Meeting, Office, Politics, Kerala.
Keywords: AITUC district convention to increase benefits for unorganized workers, Kannur, News, Increased, Meeting, Office, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

