ലക്ഷ്മി ദേവിയായുള്ള ഐശ്വര്യയുടെ പരസ്യം വിദേശ മാധ്യമങ്ങളിലും ചര്‍ച
Sep 7, 2012, 12:39 IST
കൊച്ചി: പ്രസവത്തിനുശേഷം കല്യാണ്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായുള്ള ഐശ്വര്യാ റായിയുടെ തിരിച്ചുവരവ് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യന്‍ സൗന്ദര്യത്തിന് ലോകശ്രദ്ധ നേടിക്കൊടുത്ത ഐശ്വര്യയുടെ ലക്ഷ്മീ ദേവീ രൂപത്തിലുള്ള പരസ്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച ചെയ്യുന്നത്. ഭൂമിയില്‍ പിറന്ന ദേവതകള്‍ക്കായി എന്ന പരസ്യവാചകം സിനിമയിലേക്കുള്ള ഐശ്വര്യയുടെ തിരിച്ചുവരവ് വിളിച്ചോതുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഴ്ത്തുന്നു.
തന്റെ രൂപ സൗന്ദര്യവും ആകര്‍ഷകത്വവും പ്രസവാനന്തരം തെല്ലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഐശ്വര്യക്ക് ഈ പരസ്യത്തിലൂടെ തെളിയിക്കാനായി എന്ന് ഡെയിലി മെയില്‍ റിപോര്‍ടു ചെയ്തു. പ്രസവത്തിനു ശേഷം വണ്ണം കൂടിയെന്നും ഐശ്വര്യയുടെ പഴയ ഭംഗി നഷ്ടമായെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയാണിതെന്നും റിപോര്‍ട് വിലയിരുത്തുന്നു.
പ്രസവത്തിനു ശേഷം പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതാണ് ഐശ്വര്യയ്ക്ക് തടികൂടി എന്ന ആരോപണം ശക്തമാവാന്‍ ഇടയാക്കിയത്. എന്നാല്‍ പരസ്യത്തില്‍ ഐശ്വര്യയുടെ മുഖം സാധാരണയുള്ളതിനേക്കാളും നേര്‍ത്താണ് കാണുന്നതെന്നും ഇത് യഥാര്ത്ഥമാണെന്നുമുള്ള വാദം ഒരു ഭാഗത്ത് സജീവമാണ്.
മകള്‍ ആരാധ്യയെ പ്രസവിച്ച ശേഷം പൊതുരംഗത്ത് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത് വളരെ കുറഞ്ഞിരുന്നു. തന്റെ രൂപ സൗകുമാര്യം തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള വ്യായമങ്ങളിലും സുഖചികിത്സയിലുമായിരുന്നു ഐശ്വര്യ. എന്നാല്‍ പുതിയ രൂപത്തില്‍ കല്യാണ്‍ ജ്വല്ലറിക്കുവേണ്ടി ഐശ്വര്യ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
തിരിച്ചുവരവില്‍ മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. മികച്ച കഥയും കഥാപാത്രവും കിട്ടുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. അപ്പോഴേക്കും മോള് വളരുകയും ചെയ്യും. ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം മാത്രമേ അഭിനയിക്കൂ എന്ന ആരോപണം നഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അവര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്നുള്ള വ്യക്തമായ സൂചന നല്‍കിയിരുന്നു.
ഐശ്വര്യയുടെ നവയൗവ്വനത്താല് ചേതോഹരമാക്കപ്പെട്ട പുതിയ പരസ്യത്തിലൂടെ കല്യാണ്‍ ജ്വല്ലറിയും പ്രസിദ്ധിയുടെ നവലോകം സൃഷ്ടിച്ചെന്നാണ് മറ്റൊരു വിലയിരുത്തല്‍.
Keywords: Aishwarya Rai, Kochi, Report, Abhishek Bachan, Film, Kochi, Kerala, Miss World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.