Congress & BJP | ബിജെപി ലക്ഷദ്വീപില്‍ കാല് കുത്തുന്നത് പോലും ഞങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തികൊണ്ട്; തങ്ങള്‍ക്ക് എല്ലാം ഉണ്ടാക്കി തന്നത് കോണ്‍ഗ്രസ്; കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ അത് എത്രത്തോളമായിരുന്നുവെന്ന് മനസിലായി; ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രതികരണവുമായി വീണ്ടും ആഇശ സുല്‍ത്വാന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ബി ജെ പി സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ് ബുക് പോസ്റ്റുമായി സംവിധായിക അഇശ സുല്‍ത്വാന. ബി ജെ പി ഭരണത്തില്‍ ലക്ഷദ്വീപില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അവര്‍ കോണ്‍ഗ്രസ് സര്‍കാര്‍ ഭരിക്കുമ്പോഴാണ് ദ്വീപില്‍ എല്ലാ വികസനവും കൊണ്ടുവന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ബി ജെ പി സര്‍കാര്‍ വന്നതോടെ ഗ്യാസിന് വില കൂട്ടി, പെട്രോളിന് വില കൂട്ടി, കരന്റിന് വില കൂട്ടി, നികുതിയില്ലാത്ത ഇടത് നികുതി വരെ ചുമത്താനുള്ള ഓഡര്‍ ഇറക്കി, അതായത് ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ സാധാരണ മനുഷ്യരുടെ ജട്ടി വരെ കീറി പോകുന്ന തരത്തിലുള്ള വില കയറ്റം കൊണ്ട് വന്നതല്ലാതെ സ്വയം ഓടിക്കാനുള്ള ഒരു സൈകിള്‍
പോലും ദ്വീപിലേക്ക് അവര്‍ ഇറക്കിയിട്ടില്ലെന്നും അഇശ പോസ്റ്റില്‍ പറയുന്നു.


Congress & BJP | ബിജെപി ലക്ഷദ്വീപില്‍ കാല് കുത്തുന്നത് പോലും ഞങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തികൊണ്ട്; തങ്ങള്‍ക്ക് എല്ലാം ഉണ്ടാക്കി തന്നത് കോണ്‍ഗ്രസ്; കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ അത് എത്രത്തോളമായിരുന്നുവെന്ന് മനസിലായി; ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രതികരണവുമായി വീണ്ടും ആഇശ സുല്‍ത്വാന



അതുകൊണ്ടുതന്നെ ഇനിയും ഞങ്ങളെ ഉപദ്രവിക്കരുതെന്നും തങ്ങള്‍ക്ക് ബിജെപി യെ വേണ്ടെന്നും കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ ഭരണം മതി എന്നും അഇശ പോസ്റ്റില്‍ പറയുന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ ആ വില എത്രത്തോളമായിരുന്നുവെന്നു മനസിലായി എന്നും അവര്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസത്തെ പോസ്റ്റില്‍ ലക്ഷ ദ്വീപിനേയും മാലി ദ്വീപിനേയും താരതമ്യപ്പെടുത്തരുതെന്ന് അവര്‍ അഭ്യഥിച്ചിരുന്നു. ലക്ഷദ്വീപ് വര്‍ഷങ്ങളായിട്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണെന്നും അവിടുത്തെ സംസ്‌കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്‌കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവര്‍ക്ക് വീണ്ടും വിസിറ്റ് ചെയ്യാന്‍ തോന്നുന്ന ഇടമായിരുന്നുവെന്നും അല്ലാതെ പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ് എന്നും അവര്‍ പറഞ്ഞിരുന്നു.

Congress & BJP | ബിജെപി ലക്ഷദ്വീപില്‍ കാല് കുത്തുന്നത് പോലും ഞങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തികൊണ്ട്; തങ്ങള്‍ക്ക് എല്ലാം ഉണ്ടാക്കി തന്നത് കോണ്‍ഗ്രസ്; കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ അത് എത്രത്തോളമായിരുന്നുവെന്ന് മനസിലായി; ലക്ഷദ്വീപിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രതികരണവുമായി വീണ്ടും ആഇശ സുല്‍ത്വാന


പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ചോദ്യം കഴിഞ്ഞിട്ടില്ല : കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലത്തൊന്നും അവര്‍ ഞങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തിട്ടില്ല, ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു... ബിജെപി ലക്ഷദ്വീപില്‍ കാല് കുത്തുന്നത് പോലും ഞങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈ കടത്തികൊണ്ടാണ്...

ലക്ഷദ്വീപിന്റെ എന്‍ഡ്രന്‍സ് മുതല്‍ ബോട്ടില്‍ നിന്നും ഇറങ്ങുന്ന പാലം വരേക്കും ഉണ്ടാക്കി തന്നത് കോണ്‍ഗ്രസ്സാണ്, ലക്ഷദ്വീപില്‍ കാണുന്ന എല്ലാ ഈസ്റ്റേണ്‍ ജെട്ടികള്‍ അടക്കം ഉണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്, ഇനി നിങളാ പാലമിറങ്ങി പോകുമ്പോള്‍ നിങ്ങള്‍ കാണുന്ന ദ്വീപിലെ എല്ലാ റോഡുകളും ഉണ്ടാക്കിയത് ഇതേ കോണ്‍ഗ്രസ്സാണ്, ആ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമായി കാണാന്‍ സാധിക്കുന്ന ഓരോ ഗവര്‍മെന്റ് സ്ഥാപനങ്ങളും ലക്ഷദ്വീപില്‍ ഉണ്ടാക്കിയത് ഇതേ കോണ്‍ഗ്രസ്സ് തന്നെയാണ്... എത്ര എത്ര തൊഴില്‍ അവസരം പദ്ധതികളാണ് കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് കൊണ്ട് തന്നത്...

ലക്ഷദ്വീപില്‍ നിന്നും വന്‍ കരയിലേക്ക് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അടക്കം അവര്‍ക്കും മറ്റ് ചികിത്സ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് വരെ കേരളത്തില്‍ പണിതതും ഇതേ കോണ്‍ഗ്രസ് തന്നെയാണ്...

ഇനി മതേതരത്തേ പറ്റി പറയുവാണെങ്കില്‍ ലക്ഷദ്വീപില്‍ 100% മാനവും മുസ്ലിംസ് മാത്രം താമസിക്കുന്ന സ്ഥലത്ത്, പുറം നാടുകളില്‍ നിന്നുമുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനായി അമ്പലങ്ങള്‍ ഉണ്ട്, അമ്പലം കൊണ്ട് വന്നത് ഇതേ കോണ്‍ഗ്രസ്സാണ്, അതായത് മതേതരത്വം ഞങ്ങളെ പഠിപ്പിച്ചതും, ജനാധിപത്യം ഞങ്ങളെ പഠിപ്പിച്ചതും ഇതേ കോണ്‍ഗ്രസ്സാണ്...

അത്‌കൊണ്ട് ഇനി നിങ്ങളാരും പള്ളികടിയിലെ അമ്പലം തപ്പിട്ട് അങ്ങോട്ട് വരണ്ട, കാരണം അവിടെ കാലങ്ങള്‍ക്ക് മുമ്പേ, ഞാനൊക്കെ ജനിക്കുന്നതിനൊക്കെ മുമ്പേ കോണ്‍ഗ്രസ് പണിത അമ്പലങ്ങള്‍ ഇന്നും ഉണ്ട്...??

പോലിസ്, നേവി, കോസ്റ്റകാര്‍ഡ്,ആര്‍മി, തൊട്ട് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ തരത്തിലുള്ള വന്‍ സുരക്ഷാ സംവിധാനങ്ങളും പണ്ട് മുതല്‍ തന്നെ വളരെ സ്‌ട്രോങായിട്ട് കോണ്‍ഗ്രസ്സ് ലക്ഷദ്വീപില്‍ ചെയ്തു വെച്ചിട്ടുണ്ട്, അത് കൊണ്ട് തന്നെ ആ സുരക്ഷ സംവിധാനം മറികടന്നൊരു വഞ്ചിക്ക് പോലും ലക്ഷദ്വീപിന്റെ അതിര്‍ത്തിയിലേക്ക് കാല് കുത്താന്‍ സാധിക്കില്ല...

ബിജെപി എന്ത് ചെയ്തു?

ഗ്യാസ്സിന് വില കൂട്ടി, പെട്രോളിന് വില കൂട്ടി, കരണ്ടിന് വില കൂട്ടി, നികുതിയില്ലാത്ത ഇടത് നികുതി വരെ ചുമത്താനുള്ള ഓഡര്‍ ഇറക്കി,അതായത് ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ സാധാരണ മനുഷ്യരുടേ ജട്ടി വരെ കീറി പോകുന്ന തരത്തിലുള്ള വില കയറ്റം കൊണ്ട് വന്നതല്ലാതെ നിങ്ങള്‍ക്ക് സ്വയം ഓടിക്കാനുള്ള ഒരു സൈക്കില്‍ പോലും നിങ്ങളാ നാട്ടിലേക്ക് കൊണ്ട് വന്നിട്ടില്ല എന്നതല്ലേ സത്യം...????

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത് ????ഞങ്ങള്‍ക്ക് ബിജെപി യെ വേണ്ട, ഞങ്ങള്‍ക്ക് ഞങളുടെ ജനങ്ങള്‍ക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിന്റെ ഭരണം മതി ????

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ ആ വില എത്രത്തോളമായിരുന്നെന്നു മനസിലായി.

 

Keywords: Aisha Sultana FB Post Against BJP Rule, Kochi, News, Aisha Sultana, FB Post, Criticism, Politics, Congress, BJP, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script