തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടനുബന്ധിച്ച് ചെറുവ്യാവസായിക നഗരം വികസിപ്പിക്കുന്ന ഏറോപോളിസി പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം തയ്യാറാക്കി. ഇതോടെ തിരുവനന്തപുരത്ത് ഒരു വിമാനത്താവള നഗരം നിലവിൽ വരുന്ന സാഹചര്യം ഒരുങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ആഭ്യന്തര ടെര്‍മിനലുകളെ ബന്ധിപ്പിച്ചായിരിക്കും എയറോപോളിസ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള വ്യോമ, റോഡ് ഗതാഗതങ്ങള്ക്കു പുറമെ റെയില്‍ഗതാഗതം, കടല്‍ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്കും സംവിധാനം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിനു ചുറ്റും അടിസ്ഥാന സൗകര്യവികസനം നടപ്പാക്കിയാണ് ഏയറോപോളിസ് സാദ്ധ്യമാക്കുക.

കെ.എസ്.ഐ.ഡി.സിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഏയറോപോളിസിന്റെ സാദ്ധ്യതാപഠനം നടത്താനുള്ള ഏജന്‍സിയെ നിര്‍ണയിക്കാന്‍ നടത്തിയ ദര്‍ഘാസില്‍ രാജ്യത്തെ പ്രമുഖരായ അഞ്ച് സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇവരില്‍ നിന്ന് നൈറ്റ്ഫ്രാങ്ക്ഇന്ത്യയെ കണ്‍സള്‍ട്ടന്‍സിയായി നിശ്ചയിച്ചു. നാലുമാസത്തിനകം സാധ്യതാപഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Keywords: Kerala, Thiruvananthapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.