പിരിച്ച് വിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യാ സാറ്റ്‌സ് തൊഴിലാളി സമരം പിന്‍വലിച്ചു
Jul 3, 2020, 20:39 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.07.2020) തിരുവനന്തപുരം എയര്‍ ഇന്ത്യാ സാറ്റ്‌സിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എസ് ആന്റണി അടിമ മുമ്പാകെ നടത്തിയ ചര്‍ച്ചയില്‍ പിരിച്ച് വിട്ട തൊഴിലാളികളെ സര്‍വ്വീസില്‍ നില നിര്‍ത്തി ഒരു മാസത്തിനുള്ളില്‍ മാനേജ്‌മെന്റ് തിരിച്ചെടുക്കാമെന്ന ഉറപ്പിന്മേലാണ് സമരം ഒത്തുതീര്‍പ്പായത്.
ഇനി തൊഴിലാളികളെ പിരിച്ച് വിടില്ലായെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. കോവിഡ് മൂലമുണ്ടായ കമ്പനിയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനെ കുറിച്ച്ഒരു മാസത്തിനുള്ളില്‍ തൊഴിലാളികളുമായി ചര്‍ച്ച ചെയ്യും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംയുക്ത സമരസമിതി മൂന്ന് ദിവസം നീണ്ട സമരം പിന്‍വലിച്ചു.
ചര്‍ച്ചയില്‍ സംയുക്ത സമര സമിതിനേതാക്കളായ പി രാജേന്ദ്രദാസ്, എ പി അജിത്ത് കുമാര്‍, ചാല സുധാകരന്‍, പാട്രിക്ക് മൈക്കള്‍, അഡ്വ. ആര്‍ എസ് വിജയ് മോഹന്‍, ജോണ്‍ ജെറോം എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ യോഗ നരസിംഹം, നിഷാ ആനി ചാക്കോ, ദീപാ രാധിക എന്നിവരുംപങ്കെടുത്തു.

Keywords: Kerala, News, Thiruvananthapuram, Air India, Worker, Labours, Protest, Cancelled, Central, Meeting, Withdraw, Strike, Air India Sats labour strike withdrawn.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.