Air india Express | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചു
Apr 9, 2024, 00:40 IST
തിരുവനന്തപുരം: (KVARTHA) സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി വിമാന സര്‍വീസുകളൂടെ എണ്ണം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. കേരളത്തില്‍ നിന്ന് കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാരില്‍ ഉണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചാണ് വിമാന സര്‍വീസുകളുടെ എണ്ണവും എയര്‍ ഇന്ത്യ വര്‍ധിപ്പിച്ചത്.
കൊച്ചിയില്‍ നിന്ന് ആഴ്ച തോറുമുള്ള സര്‍വീസുകള്‍ 104 ആക്കി മാറ്റും. നേരത്തെ 93 സര്‍വീസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം 35 ല്‍ നിന്ന് 63 ആകും. ഹൈദരാബാദ്, ചെന്നൈ, ദമാം, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും അധികരിപ്പിച്ചു .
നാല് വിമാനത്താവളങ്ങളില്‍ നിന്നു കൂടുതല്‍ ആഭ്യന്തര-വിദേശ സര്‍വീസുകള്‍ ഏർപ്പെടുത്തും. ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിച്ചു. ഹൈദരാബാദിലേക്കും കൊല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങി. കോഴിക്കോട് നിന്ന് ആഴ്ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 77ല്‍ നിന്ന് 87 ആക്കി. ഇതില്‍ പുതുതായി ആരംഭിച്ച ബെംഗളൂരു സര്‍വീസും എണ്ണം വര്‍ധിപ്പിച്ച റാസല്‍ ഖൈമ, ദമാം സര്‍വീസുകളും ഉള്‍പ്പെടുന്നു. കണ്ണൂരില്‍ നിന്ന് 12 അധിക സര്‍വീസുകള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാന അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത് യാത്രക്കാരില്‍ പ്രതീക്ഷ സമ്മാനിച്ചു.

Keywords: News, News-Malayalam-News, Kerala, Kerala-News, Air India, India, Air India has increased its flight services from Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.