Flight | കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്‍ഡ്യ വിമാനം പറന്നത് കാലിയായി; കാരണമുണ്ട്! വീഡിയോ വൈറല്‍
May 31, 2023, 18:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്‍ഡ്യയുടെ വിമാനം പറന്നത് വെറും 10ല്‍ താഴെ യാത്രക്കാരുമായി. കാലിയായ വിമാനത്തില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. യാത്രാനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്ക്കുന്ന ഈ സമയത്തും തുക കുറക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 38,000 രൂപ വരെയാണ് ടികറ്റ് നിരക്കെന്നും, അതേസമയം ഇതേ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 14,000 രൂപ മാത്രമാണുള്ളതെന്നും യാത്രക്കാരന് പറയുന്നു. ഇത്രയും ഉയര്‍ന്ന നിരക്ക് കാരണം യാത്രക്കാര്‍ കൂട്ടത്തോടെ കോഴിക്കോട് നിന്ന് ടികറ്റ് എടുത്തതാണ് കണ്ണൂരില്‍ നിന്ന് ഏഴ് പേരുമായി വിമാനത്തിന് സര്‍വീസ് നടത്തേണ്ടി വന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ആള്‍ക്കാരുടെ എണ്ണം കുറവാണ് എന്ന് അറിഞ്ഞിട്ടും കണ്ണൂരില്‍ നിന്നുള്ള വിമാനത്തിന് നിരക്ക് കുറക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചത് മൂലം കണ്ണൂരില്‍ നിലവില്‍ യാത്രാ പ്രതിസന്ധി നേരിടുന്നുണ്ട്. ജൂണ്‍ നാലുവരെയുള്ള സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അതിനിടെ വിമാന യാത്രക്കൂലി കൂടി കുത്തനെ ഉയര്‍ന്നത് പ്രവാസികള്‍ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Keywords: Air India flight, Kannur Airport, Jeddah, Viral Video, Kannur News, Kerala News, Air India Flight News, Jeddah Airport, Travel, Passengers, Flight Passengers, Air India flight from Kannur to Jeddah was empty.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.