Flight Delayed | എഞ്ചിന് തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാന്‍ വൈകി; ചൂടില്‍ കൈക്കുഞ്ഞുങ്ങളടക്കം കരഞ്ഞതോടെ വലഞ്ഞ് യാത്രക്കാര്‍
Jan 13, 2023, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാന്‍ വൈകി. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു ഇത്. എഞ്ചിന് തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനക്കംപനി യാത്രക്കാരെ അറിയിച്ചത്.
വിമാനത്തിനകത്തെ ചൂടില്‍ യാത്രക്കാര്‍ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന യാത്രക്കാര്‍ കുഞ്ഞുങ്ങള്‍ കരഞ്ഞതോടെ കരച്ചിലടക്കാന്‍ പാടുപെട്ടു. വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. രാവിലെ 9.50 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്.
എയര്‍ ഇന്‍ഡ്യയുടെ എഐ 133 വിമാനമാണ് വൈകിയത്. തകരാര്‍ പരിഹരിച്ചെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നുമാണ് എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
Keywords: News,Kerala,State,Kochi,Nedumbassery Airport,Airport,Flight,Flight Schedule,Passengers, Air India flight delayed to depart from COA, passengers tired waiting inside
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

