Air India Express | കോഴിക്കോട്- മുംബൈ മേഖലയില്‍ നേരിട്ടുള്ള പ്രതിദിന സര്‍വീസിന് തുടക്കമിട്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്!

 


കൊച്ചി: (KVARTHA) കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസിന് തുടക്കമിട്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്.
കോഴിക്കോട് നിന്നും പുലര്‍ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സര്‍വീസുകള്‍ നടത്തുക. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.

മുംബൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ സര്‍വീസ് ബുധനാഴ്ച ആരംഭിച്ചു. ഫെബ്രുവരി 23 ന് പുലര്‍ചെ 1.10നാണ് കോഴിക്കോട്ടുനിന്നും
മുംബൈയ്ക്കുള്ള ആദ്യ സര്‍വീസ്. ഈ സര്‍വീസിന് യാത്രക്കാരില്‍ നിന്നും വലിയ സ്വീകാര്യതയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നിലവില്‍ കോഴിക്കോട് നിന്ന് ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതും കോഴിക്കോട്ട് നിന്നാണ്.

Air India Express | കോഴിക്കോട്- മുംബൈ മേഖലയില്‍ നേരിട്ടുള്ള പ്രതിദിന സര്‍വീസിന് തുടക്കമിട്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്!

കഴിഞ്ഞ മാസം കോഴിക്കോട് നിന്നും നേരിട്ടുള്ള പ്രതിദിന ബംഗ്ലൂരു സര്‍വീസും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ആരംഭിച്ചിരുന്നു. ഈ സര്‍വീസുകള്‍ക്ക് പുറമേ ബഹ്‌റൈന്‍, കുവൈത്, മസ്ഖത്, ദുബൈ, അബൂദബി, ശാര്‍ജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അയോധ്യ, ഡെല്‍ഹി, കൊല്‍കത, ഭുവനേശ്വര്‍, ചെന്നൈ തുടങ്ങി 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കോഴിക്കോട് നിന്നും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വണ്‍-സ്റ്റോപ് ഫ്‌ളൈറ്റ് സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോടിനെ ഇന്‍ഡ്യയുടെ സാമ്പത്തിക തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ വിമാന സര്‍വീസ് മലബാറിന്റെ വളര്‍ചയില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവയ്ക്കുന്നു.

Keywords: Air India Express to start direct flights connecting Mumbai and Kozhikode, Kochi, News, Air India Express, Passengers, Flight, Kozhikode, Malabar, Service, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia