Air India Offers | കന്നി വോടര്‍മാര്‍ക്ക് ടികറ്റ് വിലയില്‍ 19 ശതമാനം കിഴിവുമായി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്; വെബ് സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ബുക്ക് ചെയ്യാം; ആനുകൂല്യം 19-ാം വാര്‍ഷികം പ്രമാണിച്ച്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടികറ്റൊരുക്കി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ടിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിന്റെ വെബ് സൈറ്റിലൂടെയോ (airindiaexpress(dot)com) മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടികറ്റ് ബുക് ചെയ്യാം. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിന്റെ 19-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളില്‍ ലഭ്യമാണ്.

യുവാക്കളിലെ ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമുള്ള തങ്ങളുടെ പ്രതിബന്ധതയുടെ ഭാഗമാണ് 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'വോട് അസ് യൂ ആര്‍' കാംപയ്‌നെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ. അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. ഈ സംരംഭത്തിലൂടെ കന്നി വോടര്‍മാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകുന്നതില്‍ അവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

Air India Offers | കന്നി വോടര്‍മാര്‍ക്ക് ടികറ്റ് വിലയില്‍ 19 ശതമാനം കിഴിവുമായി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്; വെബ് സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ബുക്ക് ചെയ്യാം; ആനുകൂല്യം 19-ാം വാര്‍ഷികം പ്രമാണിച്ച്

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ചെന്നൈ, ഡെല്‍ഹി, ബംഗ്ലൂര്‍, മുംബൈ, കൊല്‍ക്കത്ത, മംഗലാപുരം, ഹൈദരാബാദ്, ഗോവ, തിരുച്ചിറപ്പള്ളി, മധുര, പൂനെ, സൂറത്ത്, വാരണാസി, വിജയവാഡ, വിശാഖപട്ടണം, അമൃത്സര്‍, അയോധ്യ, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍, ഗുവാഹത്തി, ഗ്വാളിയോര്‍, ഇംഫാല്‍, ഇന്‍ഡോര്‍, ജയ്പൂര്‍, ലഖ്‌നൗ, റാഞ്ചി, ശ്രീനഗര്‍ എന്നിങ്ങനെ 31 കേന്ദ്രങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. ഗള്‍ഫിലെ 13 നഗരങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതുതായി അവതരിപ്പിച്ച ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്‌സ്പ്രസ് വാല്യൂ, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ലെക്‌സ്, ബിസിനസ് ക്ലാസ് സേവനങ്ങളും ഗൊര്‍മേര്‍ ഭക്ഷണവും മുന്‍ഗണന സേവനങ്ങളും ലഭിക്കുന്ന എക്‌സ്പ്രസ് ബിസ് എന്നീ നാല് നിരക്കുകളിലും കന്നി വോട്ടര്‍മാര്‍ക്കുള്ള ഈ ഓഫര്‍ ലഭിക്കും.

Keywords: Air India Express is offering 19% discount for first time voters aged 18 to 22. See details, Kochi, News, Air India Express, Offer, First Time Voters, Ticket, Website, Application, Flight, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script