Flight turns back | സാങ്കേതിക തകരാര്‍: എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് തിരിച്ചിറക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
Sep 26, 2022, 17:28 IST
മട്ടന്നൂര്‍: (www.kvartha.com) സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് തിരിച്ചിറക്കി. കോഴിക്കോട്-കണ്ണൂര്‍- ഡെല്‍ഹി റൂടില്‍ സര്‍വീസ് നടത്തുന്ന വിമാനമാണിത്. കോഴിക്കോട് നിന്നും കണ്ണൂരിലെത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്ന് ഉയര്‍ന്ന് 10 മിനുറ്റിനകം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാന കംപനി അറിയിച്ചു.
എത്രയും പെട്ടെന്ന് തകരാര്‍ പരിഹരിക്കുമെന്ന് പറഞ്ഞുവെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യാത്രക്കാര്‍ വിമാനം പോകുന്നില്ലെന്ന കാര്യം അറിഞ്ഞത്. യാത്രക്കാര്‍ക്ക് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ നല്‍കിയിരുന്നില്ലെന്നാണ് പരാതി. അടിയന്തരമായി ഡെഹിയിലേക്ക് പോകേണ്ടവരും ഡെല്‍ഹിയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ പോലും കണ്ണൂരില്‍ കുടുങ്ങിയിരിക്കുകയാണ്.
ജോലി ആവശ്യാര്‍ത്ഥവും പഠനാവശ്യത്തിനുമെല്ലാം പോകേണ്ടവരാണ് ഏറെ ബുദ്ധിമുട്ടിയത്. പകരം സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ പോലും എയര്‍ ഇന്‍ഡ്യ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഡെല്‍ഹിയിലേക്ക് രണ്ട് ഇന്‍ഡിഗോ സര്‍വീസ് ഉണ്ടെങ്കിലും ആ വിമാനത്തില്‍ പോകാന്‍ സാഹചര്യം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനും തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, Kerala, Kannur, Kannur Airport, Flight, Air India, Air India Express, Air Plane, Airport, Passengers, Travel, Protest, Kozhikode, Top-Headlines, Air India Express flight turns back after technical fault.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.